ആകാശ് അംബാനിയും ശ്ലോക മെഹ്ത്തയും മൂത്ത മകൻ പൃഥ്വിയ്‌ക്കൊപ്പം | Photo: ANI
അംബാനി കുടുംബത്തിലേക്ക് അടുത്തിടെ ഒരു കുഞ്ഞതിഥി കൂടി എത്തിയിരുന്നു. മുകേഷ് അംബാനി-നിത അംബാനി ദമ്പതികളുടെ മൂത്ത മകനായ ആകാശ് അംബാനിക്കും ഭാര്യ ശ്ലോക അംബാനിക്കുമാണ് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും.
വേദ ആകാശ് അംബാനി എന്നാണ് പേര് നല്‍കിയിരിക്കുന്നത്. പേര് വെളിപ്പെടുത്തിയുള്ള കാര്‍ഡും ഇരുവരും പങ്കുവെച്ചു. ഇവരുടെ മൂത്ത മകന്‍ പൃഥ്വി കുഞ്ഞനിയത്തിയുടെ പേര് വെളിപ്പെടുത്തിയതു പോലെയാണ് കാര്‍ഡ് ഡിസൈന്‍ ചെയ്തിരിക്കുന്നത്. മെയ് 31-നാണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് പിറന്നത്.
നിത മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങിനിടെയാണ് താന്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്ത ശ്ലോക പങ്കുവെച്ചത്. ഇവരുടെ മൂത്ത മകന്‍ പൃഥ്വിക്ക് രണ്ടര വയസ്സാണ് പ്രായം. 2019-ലായിരുന്നു ആകാശിന്റേയും ശ്ലോകയുടേയും വിവാഹം
മുകേഷ് അംബാനിയുടേയും നിത അംബാനിയുടേയും നാലാമത്തെ പേരക്കുട്ടിയാണ് വേദ. അംബാനിയുടെ മകളായ ഇഷയ്ക്ക് നേരത്തെ ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നിരുന്നു. ഇഷയ്ക്കും ആനന്ദ് പിരാമലിനും ഒരു ആണ്‍കുഞ്ഞും പെണ്‍കുഞ്ഞുമാണുണ്ടായത്. ആദ്യശക്തി, കൃഷ്ണ എന്നിങ്ങനെയാണ് ഇവരുടെ പേരുകള്‍.
Content Highlights: akash ambani and shloka ambani name their daughter veda
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..