അജയ് ദേവ്ഗണും കാജോളും | Photo: instagram/ kajol
ദേശീയ പുരസ്കാരത്തിന്റെ തിളക്കത്തിലാണ് അജയ് ദേവ്ഗണ്. തന്‍ഹാജി-ദ അണ്‍സങ് വാരിയര്‍ എന്ന ചിത്രത്തിലൂടെയാണ് അജയ് ദേവ്ഗണിനെ തേടി മൂന്നാം തവണയും മികച്ച നടനുള്ള പുരസ്കാരമെത്തിയത്. ഭര്‍ത്താവിന് ദേശീയ അവാര്‍ഡ് കിട്ടിയതില്‍ ഭാര്യയും ബോളിവുഡ് നടിയുമായ കാജോളും സന്തോഷത്തിലാണ്. തന്‍ഹാജി എന്ന ചിത്രത്തില്‍ കാജോളും അഭിനയിച്ചിരുന്നു.
തന്‍ഹാജിയുടെ ഷൂട്ടിങ്ങിന് ഇടയിലുള്ള ചിത്രം പങ്കുവെച്ചാണ് കാജോള്‍ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചത്. മികച്ച നടനൊപ്പം മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്കാരവും മികച്ച ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരവും തന്‍ഹാജി നേടിയിരുന്നു. ഈ മൂന്നു അവാര്‍ഡിലും ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് കാജോള്‍ ട്വീറ്റ് ചെയ്തു.
ഇതിന് പിന്നാലെ അജയ് ദേവ്ഗണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്തു. 'നിനക്കും എന്റെ അഭിനന്ദനങ്ങള്‍. നിന്റെ സാന്നിധ്യം ഈ സിനിമക്ക് കൂടുതല്‍ മാനം നല്കി'-ഹാര്‍ട്ട് ഇമോജിക്കൊപ്പം അജയ് ദേവ്ഗണ് കുറിച്ചു.
ഓം റൗട്ട് സംവിധാനം ചെയ്ത തന്‍ഹാജിയില്‍ ടൈറ്റില്‍ കഥാപാത്രമായാണ് അജയ് ദേവ്ഗണ് എത്തിയത്. തന്‍ഹാജിയുടെ ഭാര്യയായ സാവിത്രി ബായിയുടെ റോളാണ് കാജോള്‍ ചെയ്തത്. സെയ്ഫ് അലി ഖാനും നേഹാ ശര്‍മയുമെല്ലാം ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു.
നേരത്തെ തന്നോടൊപ്പം അവാര്‍ഡ് പങ്കിട്ട തമിഴ് നടന് സൂര്യയെ അഭിനന്ദിച്ച് അജയ് രംഗത്തുവന്നിരുന്നു. '68-ാമത് ദേശീയ അവാര്‍ഡില്‍ 'തന്‍ഹാജി-ദ അണ്‍സങ് വാരിയര്‍' എന്ന ചിത്രത്തിന് മികച്ച നടനുള്ള അവാര്‍ഡ് നേടിയതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഒപ്പം സൂര്യയ്ക്കൊപ്പം അവാര്‍ഡ് പങ്കിടാനായതില്‍ സന്തോഷം. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. എന്റെ മാതാപിതാക്കളോടും സര്‍വശക്തനോടും ഞാന്‍ നന്ദി രേഖപ്പെടുത്തുന്നു. മറ്റെല്ലാ വിജയികള്‍ക്കും അഭിനന്ദനങ്ങള്‍'-അജയ് ദേവ്ഗണ് പ്രതികരിച്ചു.
മികച്ച നടനുള്ള അജയ് ദേവ്ഗണിന്റെ മൂന്നാമത്തെ പുരസ്കാരമാണിത്. 1998-ല്‍ സഖം, 2002-ല്‍ ദ ലെജന്‍ഡ് ഓഫ് ഭഗത് സിങ്ങ് എന്നീ ചിത്രങ്ങള്‍ക്കാണ് ഇതിന് മുമ്പ് അവാര്‍ഡ് ലഭിച്ചത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..