ഐശ്വര്യ റായ്,തൃഷ
മണിരത്നം ചിത്രം പൊന്നിയിൻ സെൽവന്റെ രണ്ടാംഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. ആദ്യഭാഗത്തിലെ ഐശ്വര്യ റായിയുടെയും തൃഷയുടെയും പ്രകടനത്തിന് ഏറെ കൈയടി ലഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിൽ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങളാണ് സാമൂഹിക മാധ്യമത്തിൽ നിറയുന്നത്.
ബുധനാഴ്ച്ചയാണ് ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് നടന്നത്. പിങ്ക് നിറത്തിലുള്ള മനോഹരമായ അനാർക്കലി ധരിച്ചാണ് ഐശ്വര്യ ചടങ്ങിനെത്തിയത്. ഗോൾഡൻ വർക്കുകളാലും എംബ്രോയ്ഡറിയാലും സമൃദ്ധമാണ് ഐശ്വര്യയുടെ അനാർക്കലി. അതിനോടുള്ള ചേർന്ന പിങ്ക് ഷീർ ദുപ്പട്ടയാണ് താരം ധരിച്ചത്. മുടി അഴിച്ചിട്ട് മിനിമൽ മേക്കപ്പിലെത്തിയ ഐശ്വര്യയുടെ ലുക്ക് ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.
തെന്നിന്ത്യൻ സുന്ദരി തൃഷയും മനോഹരമായ ഔട്ട്ഫിറ്റ് ധരിച്ചാണെത്തിയത്. നീലനിറത്തിലുള്ള ഡിസൈൻ സാരിയാണ് തൃഷ ധരിച്ചത്. സിൽവർ നിറത്തിലുള്ള വർക്കുകളും എംബ്രോയ്ഡറിയും മാറ്റുകൂട്ടി. നീളത്തിലുള്ള സ്ലീവുകളുള്ള ഡീപ് നെക് ബ്ലൗസാണ് ഒപ്പം ധരിച്ചത്. സാരിയുടെ അതുപോലെ തന്നെ സീക്വനുകളും ഫ്ളോറൽ പാറ്റേണുകളും ബ്ലൗസിലും കാണാം.
അഴിച്ചിട്ട മുടിക്കൊപ്പം ഹെവി ചോക്കർ കൂടി അണിഞ്ഞത് തൃഷയെ അതിസുന്ദരിയാക്കി. ചിത്രത്തിലെ പ്രധാനവേഷം കൈകാര്യം ചെയ്യുന്ന ഷോഭിത ധുലിപാലയും ഐശ്വര്യ ലക്ഷ്മിയും ട്രഡീഷണൽ വേഷങ്ങളിൽ തന്നെയാണ് എത്തിയത്. പിങ്ക് നിറത്തിലുള്ള സാരിയും സ്റ്റേറ്റ്മെന്റ് ജ്വല്ലറിയുമാണ് ഷോഭിതയ്ക്ക് അഴകായത്. വെള്ള നിറത്തിലുള്ള എംബ്രോയ്ഡറി വർക്കുകളുള്ള എത്നിക് ഔട്ട്ഫിറ്റിലാണ് ഐശ്വര്യ ലക്ഷ്മി വേദിയിലെത്തിയത്.
Content Highlights: Aishwarya Rai and Trisha at Ponniyin Selvan 2 trailer launch event
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..