അഹാന കൃഷ്ണ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ ahaana krishna
പഴയ വസ്ത്രങ്ങളില്‍ മാറ്റം വരുത്തി പുതിയ ഫാഷനില്‍ അവതരിപ്പിക്കുന്നത് ഇപ്പോള്‍ സാധാരണമാണ്. അമ്മയുടെ കല്ല്യാണ സാരിയാണ് ഇത്തരത്തില്‍ പലരും ഉപയോഗിക്കാറുള്ളത്. ഇത്തരത്തില്‍ അമ്മയുടെ 25 വര്‍ഷം പഴക്കമുള്ള ചുരിദാര്‍ വീണ്ടും ധരിച്ച് പ്രൊമോഷന്‍ പരിപാടിക്ക് എത്തിയിരിക്കുകയാണ് നടി അഹാന.
ഷൈന്‍ ടോം ചാക്കോ നായകനായെത്തുന്ന അടി എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായാണ് അഹാന ഈ ചുരിദാര്‍ ധരിച്ചത്. കറുപ്പ് നിറത്തിലുള്ള ഈ ലൂസ് ചുരിദാറില്‍ താരം ചെറിയ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഈ ചുരിദാറിന് യോജിക്കുന്ന ദുപ്പട്ട താരം കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം ഇന്‍സ്റ്റഗ്രാമിലൂടെ അഹാന തന്നെയാണ് പങ്കുവെച്ചത്.
ഗോള്‍ഡന്‍ വര്‍ക്കുകളോട് കൂടിയ ഈ വസ്ത്രം അമ്മ സിന്ധു അണിയുമ്പോള്‍ അഹാനയ്ക്ക് രണ്ട് വയസ്സാണ് പ്രായം. അന്ന് അഹാനയെ എടുത്തുനില്‍ക്കുന്ന അമ്മയുടെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. മസ്‌ക്കറ്റില്‍ നിന്ന് വാങ്ങിയ ഈ ചുരിദാര്‍ ഒരു പാകിസ്താനി തയ്യല്‍ക്കാരനാണ് തുന്നിയത്. ഈ വസ്ത്രം തുന്നുമ്പോള്‍ അത് ഇത്രയും വര്‍ഷങ്ങള്‍ നീണ്ട യാത്ര നടത്തുമെന്ന് തുന്നല്‍ക്കാരന്‍ കരുതിയിട്ടുണ്ടാകില്ലെന്ന് തനിക്കുറപ്പാണെന്നും പോസ്റ്റില്‍ അഹാന പറയുന്നു.
Content Highlights: ahaana krishna wears 25 years old churidar


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..