'ഭാഗ്യത്തിന് ഒന്നും പറ്റിയില്ല, എനിക്കും ഐ ഫോണിനും'; ഷൂട്ടിനിടെ തെന്നിവീണ് അഹാന


തെന്നിവീഴുന്ന അഹാന കൃഷ്ണ | Photo: instagram/ ahana krishna

വെബ് സീരീസിന്റെ ചിത്രീകരണത്തിനിടെ നിലത്ത് തെന്നീവീണ് നടി അഹാന കൃഷ്ണ. 'മി, മൈസെല്‍ഫ് ആന്റ് മി' എന്ന വെബ് സീരിസിന്റെ ആറാം എപ്പിസോഡ് ചിത്രീകരണത്തിനിടേയാണ് അപ്രതീക്ഷിതമായി അഹാന വീണത്.

നടന്നുവരുന്നതിനിടെ അഹാന ധരിച്ചിരുന്ന നീളന്‍ സ്‌കര്‍ട്ടില്‍ ചവിട്ടി വീഴുകയായിരുന്നു. എന്നാല്‍ സ്‌കര്‍ട്ടിന് പല തട്ടുള്ളതിനാല്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു.

ഇതിന്റെ വീഡിയോ താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. അണിയറപ്രവര്‍ത്തകര്‍ ഓടി വരുന്നതെന്നും 'എനിക്കൊന്നും പറ്റിയില്ല' എന്ന് അഹാന പറയുന്നതെല്ലാം വീഡിയോയില്‍ കാണാം.

വീഴുന്ന സമയത്ത് അഹാനയുടെ കൈയില്‍ സംവിധായകനായ അഭിലാഷ് സുധീഷിന്റെ 13 പ്രൊ മാക്്‌സ് മോഡല്‍ ഐ ഫോണുമുണ്ടായിരുന്നു. ഫോണിന് കുഴപ്പമൊന്നും പറ്റിയില്ലെന്നും ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ അഹാന കുറിച്ചിട്ടുണ്ട്.

ഒരു കഫെ കേന്ദ്രീകരിച്ചാണ് അഹാനയുടെ വെബ് സീരീസ് ഒരുങ്ങുന്നത്. ആകെ ഏഴ് എപ്പിസോഡാണുള്ളത്. എല്ലാ രാത്രിയും ഒരു കോഫി ഷോപ്പില്‍ കണ്ടുമുട്ടുന്ന കഥയാണ് വെബ് സീരിസില്‍ പറയുന്നത്.

Content Highlights: ahaana krishna slipped on the floor during shooting

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented