അഹാന കൃഷ്ണ ഗോവയിൽ നിന്നെടുത്ത ചിത്രങ്ങൾ | Photo: instagram/ ahaana krishna
സോഷ്യല്‍ മീഡിയയിലൂടെ മോശം കമന്റ് ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ച വ്യക്തിക്ക് മറുപടി നല്കി നടി അഹാന കൃഷ്ണ. 'വലുതായപ്പോള്‍ തുണി ഇഷ്ടല്ലാണ്ടായി' എന്നായിരുന്നു ഇയാളുടെ കമന്റ്. 'അല്ല, നാട്ടുകാര്‍ എന്ത് പറയും എന്നത് മൈന്റ് ചെയ്യാണ്ടായി വലുതായപ്പോള്‍' എന്നാണ് അഹാന ഈ കമന്റിന് മറുപടി നല്‍കിയത്.
ഇതിന് പിന്നാലെ നിരവധി പേര് താരത്തെ അഭിനന്ദിച്ച് രംഗത്തെത്തി. സഹോദരി ഇഷാനി കൃ്ഷണയും അഹാനയുടെ മറുപടിയെ കൈയടിയോടെ സ്വീകരിച്ചു. ഈ കമന്റും മറുപടിയും സ്ക്രീന്‍ഷോട്ട് എടുത്ത് നടി പിന്നീട് ഇന്‍സ്റ്റഗ്രാം സ്റ്റോറി ആയി പങ്കുവെയ്ക്കുകയും ചെയ്തു.
ഗോവയില്‍ സുഹൃത്തിനൊപ്പം അവധി ആഘോഷിക്കുന്ന അഹാനയുടെ ചിത്രത്തിന് താഴെയാണ് മോശം കമന്റ് വന്നത്. കുട്ടിക്കാലം മുതല്‍ കൂടെയുള്ള കൂട്ടുകാരിയോടൊപ്പമുള്ള യാത്രയെ കുറിച്ചായിരുന്നു ഈ പോസ്റ്റ്. ഇരുവരും കുട്ടിക്കാലത്ത് ഒരുമിച്ചുള്ള ചിത്രവും ഇപ്പോഴത്തെ ചിത്രവും അഹാന പോസ്റ്റ് ചെയ്തിരുന്നു.
ക്ലാഷോവ്സ്കി എന്ന ഫെയ്ക്ക് അക്കൗണ്ടില്‍ നിന്നാണ് കമന്റ് വന്നത്. ഈ അക്കൗണ്ടിന്റെ ബയോയില്‍ ഫ്രീതിങ്കര് എന്നും എഴുതിയിരുന്നു. ഇതുപോലെയുള്ള ഫ്രീതിങ്കര്മാരെ തനിക്ക് ഇഷ്ടമാണെന്നും അഹാന പരിഹാസരൂപേണ കുറിച്ചു.
നേരത്തെ ഗോവയില്‍ നിന്നുള്ള നിരവധി ചിത്രങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഭക്ഷണത്തിന്റെ ചിത്രങ്ങളും ബീച്ചില്‍ നിന്നുള്ള ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. സ്വിം സ്യൂട്ടും ഷോര്‍ട്സും ടോപ്പും ധരിച്ചുള്ള താരത്തിന്റെ ചിത്രങ്ങള്‍ നിരവധി പേരാണ് ലൈക്ക് ചെയ്തത്.
2021-ല്‍ റിലീസ് ചെയ്ത പിടികിട്ടാപ്പുള്ളി എന്ന ചിത്രത്തിലാണ് അഹാന അവസാനം അഭിനയിച്ചത്. കഴിഞ്ഞ വര്‍ഷം മി മൈസെല്‍ഫ് ആന്റ് ഐ എന്ന വെബ് സീരീസില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു. നാന്‍സി റാണി, അടി എന്നീ ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.
Content Highlights: ahaana krishna reply to negative comment about her dressing choice
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..