എട്ടുമാസത്തിനകം 2516 ശൈശവ വിവാഹങ്ങള്‍; ബോധവത്കരണം ശക്തമാക്കി സര്‍ക്കാര്‍


പ്രതീകാത്മക ചിത്രം | Photo: AP

ചെന്നൈ: തമിഴ്നാട്ടില്‍ കഴിഞ്ഞ എട്ടു മാസത്തിനകം 2516 ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തതിനെത്തുടര്‍ന്ന് ബോധവത്കരണം ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍. 38 ജില്ലകളിലും ബോധവത്കരണ കാമ്പയിനുകള്‍ ശക്തിപ്പെടുത്താനാണ് തീരുമാനം.

സംസ്ഥാന സാമൂഹിക ക്ഷേമ - വനിതാശാക്തീകരണ വകുപ്പുകളുടെ കണക്കുപ്രകാരം ഈ വര്‍ഷം ജനുവരി മുതല്‍ ഓഗസ്റ്റുവരെ 2,516 ശൈശവ വിവാഹങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതില്‍ 734 വിവാഹങ്ങള്‍ നടന്നു. 1782 വിവാഹങ്ങള്‍ തടയാനായി. നാമക്കല്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 182 ശൈശവ വിവാഹങ്ങള്‍ അവിടെ നടന്നു. ഇതുമായിബന്ധപ്പെട്ട് വിവിധ ഇടങ്ങളില്‍ 548 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.



കടലൂര്‍, ദിണ്ടിക്കല്‍, സേലം, കൃഷ്ണഗിരി, തേനി, തിരുച്ചിറപ്പള്ളി, ഈറോഡ് ജില്ലകളും ശൈശവ വിവാഹത്തില്‍ മുന്നിലാണ്. അരിയല്ലൂര്‍, ധര്‍മപുരി, കൃഷ്ണഗിരി, പുതുക്കോട്ട ജില്ലകളിലെ 95 ശതമാനം ശൈശവ വിവാഹങ്ങളും പോലീസും സാമൂഹികക്ഷേമവകുപ്പും ചേര്‍ന്ന് തടഞ്ഞു.

ശൈശവവിവാഹം കൂടാന്‍ സാധ്യതയുള്ളതിനാല്‍ സിനിമ- സീരിയല്‍ താരങ്ങളെ ഉള്‍പ്പെടുത്തി ബോധവത്കരണ വീഡിയോകള്‍ തയ്യാറാക്കി തിയേറ്ററുകളിലും ചാനലുകളിലും പ്രദര്‍ശിപ്പിച്ച് ബോധവല്‍കരണം നടത്താനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാര്‍. സംസ്ഥാനത്തുടനീളം ശൈശവ വിവാഹങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രവര്‍ത്തന മാതൃകയും സാമൂഹിക ക്ഷേമവകുപ്പ് തയ്യാറാക്കും

Content Highlights: after 2,516 child marriages reported tamil nadu govt to launch awareness drive


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented