ന്യൂഡൽഹിയിൽ താലിബാനും പാക്കിസ്ഥാനുമെതിരെ പ്രതിഷേധിക്കുന്ന അഫ്ഗാൻ അഭയാർഥികൾ| ഫോട്ടോ: പി.ടി.ഐ.
കാബൂള്‍: താലിബാന്‍ അധികാരം ഏറ്റെടുത്തതോടെ അഫ്ഗാനിസ്താനിലെ വനിതാ നേതാക്കളുടെ ഭാവി പ്രതിസന്ധിയില്‍. പ്രതികാരനടപടികള്‍ ഭയന്ന് പലരും ഒളിവില്‍ പോയപ്പോള്‍ ചിലര്‍ രാജ്യംവിട്ടു. മന്ത്രിസഭയില്‍ വനിതാപ്രാതിനിധ്യം നിഷേധിച്ചും പ്രതിഷേധിച്ച സ്ത്രീകള്‍ക്കുനേരെ അക്രമം അഴിച്ചുവിട്ടും താലിബാന്‍ നിലപാട് വ്യക്തമാക്കിയിട്ടുമുണ്ട്.

മുന്‍ പാര്‍ലമെന്റ് അംഗവും അഫ്ഗാന്‍ സമാധാനചര്‍ച്ചാ സംഘത്തിലെ വനിതാ അംഗവുമായിരുന്ന ഫൗസിയ കൂഫി താലിബാന്‍ നിയന്ത്രണം ഏറ്റെടുത്ത് രണ്ടാഴ്ചകള്‍ക്കുശേഷമാണ് രാജ്യംവിട്ടത്. ഒന്നിലേറെ തവണ താലിബാന്‍ അക്രമണത്തില്‍നിന്നും രക്ഷപ്പെട്ട ഫൗസിയ 2020-ലെ നൊബേല്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നു.

മുന്‍ പാര്‍ലമെന്റ് അംഗവും പാര്‍ലമെന്റിലെ വനിതാകാര്യ സമിതിയുടെ മേധാവിയുമായ നഹീദ് ഫാരിദ് താലിബാന്‍ ഭീഷണിയെതുടര്‍ന്ന് നേരത്തേ രാജ്യംവിട്ടിരുന്നു. കുട്ടികളുടെ സുരക്ഷയെ പരിഗണിച്ചാണ് നടപടിയെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

2000-ത്തിലെ ഹമീദ് കര്‍സായി മന്ത്രിസഭയില്‍ സ്ത്രീക്ഷേമവകുപ്പ് മന്ത്രിയായിരുന്ന സിമ സമര്‍ ഇപ്പോള്‍ എവിടെയാണെന്ന് വ്യക്തമല്ല. താലിബാന്റെ മുന്‍ ഭരണത്തിനുശേഷം സ്ത്രീകളെ സ്‌കൂളുകളിലേക്കും തൊഴിലിടങ്ങളിലേക്കും തിരിച്ചെത്തിച്ച അവര്‍ പലതവണ താലിബാന്‍ വധശ്രമങ്ങളില്‍നിന്നും രക്ഷപ്പെട്ടിരുന്നു.

അഫ്ഗാനിലെ ആദ്യ വനിതാഗവര്‍ണറും വിദ്യാഭ്യാസ വനിതാക്ഷേമ മന്ത്രിയുമായ ഹബീബ സറാബി ഒളിവിലാണ്. അഫ്ഗാന്‍ സമാധാനചര്‍ച്ചാ സംഘത്തിലെ അംഗമായിരുന്ന അവര്‍ രഹസ്യകേന്ദ്രത്തില്‍ താലിബാനെതിരായ വിമര്‍ശനം തുടരുന്നുണ്ട്.

നോര്‍വേയിലെ മുന്‍ അഫ്ഗാന്‍ സ്ഥാനപതിയും മാധ്യമപ്രവര്‍ത്തകയുമായ ഷുക്രിയ ബരക്‌സായി താലിബാന്‍ അധികാരമേറ്റതിനുപിന്നാലെ രാജ്യംവിട്ടിരുന്നു.

മൈദാന്‍ ഷഹര്‍ നഗരത്തിലെ ഏറ്റവും പ്രായംകുറഞ്ഞ വനിതാ മേയറായ സരിഫ ഖഫാരി കഴിഞ്ഞ മാസം ജര്‍മനിയിലേക്കു കടന്നു. ആറു വധശ്രമങ്ങളെ അതിജീവിച്ച സരിഫയുടെ പിതാവിനെ കഴിഞ്ഞവര്‍ഷം അജ്ഞാതന്‍ വധിച്ചിരുന്നു.
Content Highlights: Fawzia Koofi, Naheed Fareed, Sima Samar, Habiba Sarabi, Shukria Baeakzai, Sarifa Bafar, Women


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..