കല്ല്യാണം എപ്പോഴെന്ന് സനൂഷ; അതൊരിക്കലും സംഭവിക്കില്ലെന്ന് മറുപടി


സനൂഷയുടെ ലോല ഹൃദയം തകര്‍ന്നുവെന്നും ചെറുക്കന്‍ രക്ഷപ്പെട്ടു എന്നുമെല്ലാം കമന്റുകളുണ്ട്.

സനൂഷ സന്തോഷ്‌ | Photo: instagram/ sanusha santhosh

സിനിമയില്‍ ബാലതാരമായി വന്നു നായികയായി മാറിയ നടിയാണ് സനൂഷ സന്തോഷ്. ജീവിതത്തിലെ രസകരമായ നിമിഷങ്ങളും യാത്രയുടെ വിശേഷങ്ങളുമെല്ലാം സനൂഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. ഇതിന് ആരാധകരായി ഒരുപാട് കാഴ്ചക്കാരുമുണ്ട്.

അത്തരത്തില്‍ കഴിഞ്ഞ ദിവസം സനൂഷ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഒരു റീല്‍ ആണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സനൂഷയുടെ വിവാഹം എപ്പോഴാണ് ഉണ്ടാകുക എന്നതാണ് ആ വീഡിയോയില്‍ കാണിക്കുന്നത്. യഥാര്‍ഥത്തില്‍ ഇന്‍സ്റ്റഗ്രാം തന്നെയാണ് നൂഷ ഒരിക്കലും കല്ല്യാണം കഴിക്കില്ലെന്ന് പറയുന്നത്.

'ഞാന്‍ എപ്പോള്‍ കല്ല്യാണം കഴിക്കും' എന്ന് ഇന്‍സ്റ്റഗ്രാമിനോട് സനൂഷ ചോദിക്കുന്നു. ഇതിന് 'അത് ഒരിക്കലും സംഭവിക്കില്ല' എന്ന മറുപടിയാണ് ഇന്‍സ്റ്റഗ്രാം നല്‍കുന്നത്. ഇതോടെ സനൂഷ കണ്ണു മിഴിച്ച്, കണ്ണുപൊത്തുന്നതും വീഡിയോയില്‍ കാണാം. തല്ലുമാലയിലെ 'ലോല ലോല' എന്ന പാട്ട് പശ്ചാത്തലമാക്കിയാണ് റീല്‍സ് ചെയ്തിരിക്കുന്നത്.

ഇതിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. സനൂഷയുടെ ലോലഹൃദയം തകര്‍ന്നുവെന്നും ചെറുക്കന്‍ രക്ഷപ്പെട്ടു എന്നുമെല്ലാം കമന്റുകളുണ്ട്. ഇതുപോലെ എന്നും സന്തോഷത്തോടെ, സ്വാതന്ത്രത്തോടെ ഇരിക്കുന്നതാണ് നല്ലതെന്നും ആളുകള്‍ ഉപദേശിക്കുന്നുണ്ട്.

രസകരമായ കമന്റുകള്‍ക്ക് സനുഷ മറുപടിയും നല്‍കുന്നുണ്ട്. 'ചെറുക്കന്‍ രക്ഷപ്പെട്ടു' എന്ന കമന്റിന് 'ഇടിയ്ക്കുന്ന ഇമോജി'യാണ് മറുപടി. ഈ പറഞ്ഞത് നമുക്ക് അങ്ങ് തിരുത്തിയാലോ എന്ന കമന്റിന്, 'ഓ വേണ്ടാന്നേ' എന്നും മറുപടി നല്‍കിയിട്ടുണ്ട്.

'ദാദാ സാഹിബ്' എന്ന സിനിമയിലൂടെ ബാലതാരമായാണ് സനൂഷയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചു. കാഴ്ചയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും നേടി്. ദിലീപ് ചിത്രം 'മിസ്റ്റര്‍ മരുമകനി'ലൂടെയാണ് നായികയായി അരങ്ങേറുന്നത്. 'സക്കറിയയുടെ ഗര്‍ഭിണികള്‍' എന്ന ചിത്രത്തിലൂടെ ജൂറിയുടെ പ്രത്യേക പരാമര്‍ശവും നേടി.

തെലുങ്കില്‍ പുറത്തിറങ്ങിയ നാനി നായകനായ 'ജേഴ്സി'യിലാണ് സനൂഷ അവസാനമായി അഭിനയിച്ചത്. ചിത്രം വന്‍ വിജയമായിരുന്നു. 'മരതകം' ആണ് ഇപ്പോള്‍ അണിയറയിലൊരുങ്ങുന്നത്. 'ഒരു മുറൈ വന്ത് പാര്‍ത്തായ' ആണ് അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ.

Content Highlights: actress sanusha santhosh viral video related to her wedding

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022

Most Commented