സാനിയ ഇയ്യപ്പൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങൾ | Photo: instagram/ saniya iyappan
പത്തുവര്‍ഷത്തിനിടെ തന്നിലുണ്ടായ മാറ്റം ആരാധകര്‍ക്കായി പങ്കുവെച്ച് നടി സാനിയ ഇയ്യപ്പന്‍. 2012-ലേയും 2022-ലേയും ചിത്രങ്ങള്‍ കോര്‍ത്തിണക്കിയ ഒരു ചിത്രമാണ് സാനിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പോസ്റ്റ് ചെയ്തത്.
സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നതിനും മുമ്പുള്ള ചിത്രമാണ് 2012-ലേത്. വെള്ളിത്തിരയില്‍ എത്തിയതോടെ താരത്തിന് ഒരുപാട് മേക്കോവര്‍ സംഭവിച്ചു.
കഴിഞ്ഞ കുറച്ചുകാലമായി ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സാനിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെയ്ക്കാറുണ്ട്. മനോഹരമായ ഈ ചിത്രങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്. സിനിമകളേക്കാള്‍ മോഡലിങ്ങിലാണ് നടി ഇപ്പോള്‍ തിളങ്ങിനില്‍ക്കുന്നത്.
ഡാന്‍സ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടി പിന്നീട് അഭിനയരംഗത്തെത്തിയ താരമാണ് സാനിയ. 2014-ല്‍ ബാല്യകാലസഖി എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറി. ഡിജോ ജോസഫ് സംവിധാനം ചെയ്ത ക്വീന്‍ എന്ന ചിത്രത്തിലെ ചിന്നു എന്ന കഥാപാത്രം താരത്തിന് പ്രശസ്തി നല്കി. പിന്നീട് ലൂസിഫര്‍, പ്രീസ്റ്റ്, സല്യൂട്ട് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..