സംവൃത സുനിൽ മക്കൾക്കൊപ്പം | Photo: instagram/ samvritha sunil
മലയാളികളുടെ പ്രിയപ്പെട്ട നടി സംവൃത സുനില്‍ ഇപ്പോള്‍ കുടുംബ ജീവിതം ആസ്വദിക്കുന്ന തിരക്കിലാണ്. ഭര്‍ത്താവ് അഖിലിനും മക്കളായ അഗസ്ത്യയ്ക്കും രുദ്രയ്ക്കുമൊപ്പം യുഎസിലാണ് താരം താമസിക്കുന്നത്. ജീവിതത്തിലെ പ്രിയപ്പെട്ട നിമിഷങ്ങളും മക്കളുടെ ചിത്രങ്ങളും വീഡിയോയുമെല്ലാം സംവൃത ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്.
ഇപ്പോഴിതാ മക്കള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ ഒരു വീഡിയോയാണ് സംവൃത പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇളയ മകന്‍ രുദ്രയാണ് ഈ വീഡിയോയിലെ താരം. 'ജസ്റ്റ് രുരു തിങ്‌സ്' എന്ന ക്യാപ്ഷനൊപ്പമാണ് സംവൃത വീഡിയോ പങ്കുവെച്ചത്.
രുദ്ര കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതും ചേട്ടന്‍ അഗസ്ത്യയ്ക്കും അമ്മയ്ക്കുമൊപ്പം കാഴ്ച്ചകള്‍ കണ്ടുനടക്കുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇതിന് താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. സംവൃതയ്ക്കും മക്കള്‍ക്കും ആശംസകള്‍ നേരുന്നുവെന്നും എന്നും പ്രാര്‍ഥനയോടെ കൂടെയുണ്ടാകുമെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
2012-ലാണ് സംവൃതയും അഖിലും വിവാഹിതരായത്. 2015 ഫെബ്രുവരി 21-ന്് മൂത്ത മകന്‍ അഗസ്ത്യ ജനിച്ചു. 2020 ഫെബ്രുവരി 20-നാണ് ഇളയ മകന്‍ രുദ്ര ജനിച്ചത്. മകന്‍ അഗസ്ത്യക്ക് പിറന്നാള്‍ സമ്മാനമായി ഒരു കുഞ്ഞ് സഹോദരന്‍ എത്തിയിരിക്കുന്നുവെന്നാണ് അന്ന് സംവൃത ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
Content Highlights: actress samvritha sunil posts video with her kids
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..