പ്രയാഗ മാർട്ടിൻ | Photo: instagram/ youtube
സിനിമാതാരങ്ങളുടെ പല തരത്തിലുള്ള മേക്കോവര്‍ ചിത്രങ്ങളും നമ്മള്‍ കണ്ടിട്ടുണ്ട്. ചില മേക്കോവറുകള്‍ കണ്ടാല്‍ നമുക്ക് ആ താരത്തെ തിരിച്ചറിയാന്‍ പോലും പറ്റില്ല. ചിലപ്പോള്‍ കഥാപാത്രങ്ങള്‍ക്ക് വേണ്ടിയാകും ഇത്തരത്തില്‍ മാറ്റങ്ങള്‍ വരുത്തുന്നത്.
ഇപ്പോഴിതാ നടി പ്രയാഗ മാര്‍ട്ടിന്റെ മേക്കോവറാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. മുടി വെട്ടി, മുടി കളര്‍ ചെയ്ത പ്രയാഗയെ കണ്ടാല്‍ തിരിച്ചറിയില്ല എന്നാണ് ആരാധകര്‍ പറയുന്നത്.
കഴിഞ്ഞ ദിവസം മുംബൈയില്‍ നിന്നുള്ള ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. കളര്‍ഫുള്‍ ഷര്‍ട്ടും ഷോട്‌സും ധരിച്ച് കൂളിങ് ഗ്ലാസുംവെച്ച് മുംബൈ റോഡിലൂടെ നടക്കുന്നതായിരുന്നു ചിത്രങ്ങള്‍. ഇവ ഒറ്റനോട്ടത്തില്‍ കണ്ടാല്‍ ഏതെങ്കിലും വിദേശ വനിതയാണെന്നേ തോന്നൂ.
ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെ നായികയായി സിനിമയിലെത്തിയ പ്രയാഗയുടെ അവസാനം റിലീസ് ആയ മലയാളചിത്രം ഭൂമിയിലെ മനോഹര സ്വകാര്യമാണ്. സൂപ്പര്‍താരം സൂര്യയുടെ നായികയായി തമിഴിലും അഭിനയിച്ചു. ബുള്ളറ്റ് ഡയറീസ്, ജമാലിന്റെ പുഞ്ചിരി എന്നിവയാണ് പുതിയ ചിത്രങ്ങള്‍.
Content Highlights: actress prayaga martin makeover
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..