പവിത്ര ലക്ഷ്മി അമ്മയ്‌ക്കൊപ്പം | Photo: instagram/ pavithra lakshmi
രണ്ടാഴ്ച മുമ്പാണ് നടി പവിത്ര ലക്ഷ്മിയുടെ അമ്മ ലോകത്തോട് വിട പറഞ്ഞത്. അര്‍ബുദത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. അമ്മയുടെ വേര്‍പാടിന്റെ ദു:ഖത്തില്‍ നിന്ന് ഇനിയും പുറത്തു കടക്കാനായിട്ടില്ലെന്ന് പവിത്ര ലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
ഒറ്റയ്‌ക്കൊരു പെണ്‍കുട്ടിയെ വളര്‍ത്തിയെടുത്ത സൂപ്പര്‍ വുമണ്‍ ആണ് അമ്മയെന്നും അമ്മയെ ഒരിക്കല്‍കൂടി കാണാനും ആ കൈകള്‍ കൊണ്ടുണ്ടാക്കിയ ഭക്ഷണം കഴിക്കാനും കൊതിയാകുന്നുവെന്നും അവര്‍ കുറിപ്പില്‍ പറയുന്നു. ഒപ്പം അമ്മയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
'അമ്മയെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ നിന്ന് ഇപ്പോഴും എനിക്ക് പുറത്തുകടക്കാനായിട്ടില്ല. എന്തുകൊണ്ടാണ് അമ്മ ഇത്ര പെട്ടെന്ന് ഉപേക്ഷിച്ചു പോയതെന്ന് മനസിലാകുന്നില്ല. കഴിഞ്ഞ അഞ്ചു വര്‍ഷമായി അമ്മ അനുഭവിക്കുന്ന വേദന ഇല്ലാത്ത ഒരിടത്തേക്ക് ആണല്ലോ യാത്ര പോയതെന്ന സമാധാനമുണ്ട്. അമ്മ എന്നും ഒരു സൂപ്പര്‍ വുമണും സൂപ്പര്‍ മദറും ആയിരുന്നു.
ഒറ്റയ്ക്ക് ഒരു കുഞ്ഞിനെ വളര്‍ത്തുക എന്നത് എളുപ്പമുള്ള കാര്യമല്ല. അമ്മ അത് ഭംഗിയായി ചെയ്തു. ഒരിക്കല്‍കൂടി അമ്മയെ കാണാനും സംസാരിക്കാനും അമ്മയുണ്ടാക്കിയ ഭക്ഷണം കഴിക്കാനും കൊതിയാകുന്നു. പക്ഷേ ഇനി ഒരു അവസരം അവശേഷിപ്പിക്കാതെ അമ്മ പോയില്ലേ. അദൃശ്യയായെങ്കിലും ഇനി എപ്പോഴും അമ്മ എന്റെ കൂടെ ഉണ്ടാകണം എന്നുമാത്രമേ എനിക്ക് അപേക്ഷിക്കാനുള്ളു.
എന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് എന്നോടൊപ്പം നിന്ന പ്രിയപ്പെട്ടവര്‍ക്ക് നന്ദി. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ എന്തു ചെയ്യും എന്ന് എനിക്കറിയില്ല. അമ്മയുടെ അവസാന കാലത്ത് അമ്മയെ ചിരിപ്പിച്ചും ആശ്വസിപ്പിച്ചും കൂടെ നിന്ന ആദിക്കും വിഘ്‌നേഷിനും നന്ദി. എന്നേക്കാള്‍ അമ്മയ്ക്ക് പ്രിയം നിങ്ങളെയായിരുന്നു. അമ്മയുടെ അനുഗ്രഹം നിങ്ങള്‍ക്ക് എന്നുമുണ്ടാകും. പ്രിയപ്പെട്ടവരുടെ കോളുകള്‍ക്കും മെസ്സേജുകള്‍ക്കും മറുപടി അയക്കാത്തതില്‍ ക്ഷമ ചോദിക്കുന്നു. ഞാനിപ്പോഴും സങ്കടത്തില്‍ നിന്ന് പുറത്തുകടന്നിട്ടില്ല. കൂടുതല്‍ ശക്തിയോടെ നിങ്ങളുടെ അടുത്തേക്ക് മടങ്ങു വരുമെന്ന് ഉറപ്പ് നല്‍കുന്നു.' പവിത്ര ലക്ഷ്മി കുറിപ്പില്‍ പറയുന്നു.
കോയമ്പത്തൂര്‍ സ്വദേശിയായ പവിത്ര ലക്ഷ്മി ഉല്ലാസം എന്ന മലയാള ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. മണിരത്‌നത്തിന്റെ ഓക്കെ കണ്‍മണിയിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറിയത്.
Content Highlights: actress pavithra lakshmi gets emotional after her mothers demise


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..