നൃത്ത വീഡിയോയിൽ നിന്ന് | Photo: instagram/ ramzan
നടി നിരഞ്ജന അനൂപിനൊപ്പമുള്ള മനോഹരമായ നൃത്ത വീഡിയോ പങ്കുവെച്ച് നടനും റിയാലിറ്റി ഷോ താരവുമായ റംസാന്‍. 'അലൈ പായുതേ' എന്ന ചിത്രത്തിലെ 'സ്‌നേഹിതനേ...സ്‌നേഹിതനേ' എന്ന സൂപ്പര്‍ഹിറ്റ് പാട്ടിനൊപ്പമാണ് ഇരുവരുടേയും നൃത്തം.
നിരവധി പേരാണ് ഈ റൊമാന്റിക് ഡാന്‍സ് വീഡിയോക്ക് കമന്റുമായെത്തിയത്. നിഖില വിമല്‍, മൃദുല മുരളി, ലെന തുടങ്ങിയവര്‍ ഇരുവരേയും അഭിനന്ദിച്ചു കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരുടേയും ഈ വിസ്മയ പ്രകടനം ചുരുങ്ങിയ സമയത്തിനുള്ളിലാണ് വൈറലായത്.
നേരത്തെ നടി സാനിയ ഇയ്യപ്പനൊപ്പമുള്ള നൃത്ത വീഡിയോയും റംസാന്‍ പങ്കുവെച്ചിരുന്നു. കൊച്ചി മെട്രോയ്ക്കു മുന്നിലുള്ള റംസാന്റെ നൃത്തച്ചുവടുകളും വൈറലായിരുന്നു. ഭീഷ്മപര്‍വ്വം എന്ന ചിത്രത്തിലെ 'രതിപുഷ്പം' എന്ന പാട്ടില്‍ ഷൈന്‍ ടോം ചാക്കോയ്‌ക്കൊപ്പം ചുവടുവെച്ചും റംസാന്‍ ആരാധകരുടെ കൈയടി നേടിയിരുന്നു.
Content Highlights: actress niranjana anoop dancing with ramzan muhammed
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..