നമിത പ്രമോദ്|photo:instagram.com/nami_tha_/
മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നമിത പ്രമോദ്. സാമൂഹിക മാധ്യമങ്ങളിലും വലിയ ആരാധകരാണ് അവര്‍ക്കുള്ളത്. കഴിഞ്ഞ ദിവസം ഇന്‍സ്റ്റഗ്രാമിലൂടെ താരം പങ്കുവെച്ചൊരു കുറിപ്പാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കുട്ടിക്കാലത്ത് വിദേശത്ത് ജോലി ചെയ്തിരുന്ന അച്ഛന് നമിതയും അനുജത്തിയും ചേര്‍ന്നെഴുതിയ കത്താണ് താരം തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
മാതാപിതാക്കളുടെ വിവാഹ വാര്‍ഷികത്തോട് അനുബന്ധിച്ചായിരുന്നു ഈ കുറിപ്പ്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ കത്ത് കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുവെന്നും ഇത്രയും നല്ല അച്ഛനേയും അമ്മയേയും ലഭിച്ചതില്‍ തങ്ങള്‍ ഭാഗ്യവതികളാണെന്നും നമിത പറയുന്നു.
''അച്ഛന് ഖത്തറില്‍ ജോലി ചെയ്തിരുന്നപ്പോള്‍ ഞാനും അനുജത്തിയും കൂടി എഴുതിയ കത്താണിത്. അന്നൊക്കെ അമ്മ അച്ഛന് കത്തെഴുതുമായിരുന്നു. അമ്മ എഴുതിത്തീരാന്‍ ഞങ്ങള്‍ ഞങ്ങള്‍ കാത്തിരിക്കും, കാരണം അതിനുശേഷം വേണം എന്റെ വിശേഷങ്ങള്‍ അച്ഛനെ അറിയിക്കാന്‍.
എന്റെ ആദ്യത്തെ ഹീറോ പേനയുപയോഗിച്ചാണ് അച്ഛനെ എത്രമാത്രം മിസ് ചെയ്യുന്നവെന്നതിന്റെ വിഷമങ്ങള്‍ എഴുതിയിരുന്നത്.എനിക്കും അനുജത്തിയ്ക്കും അന്ന് ചില അലര്‍ജികളൊക്കെ ഉണ്ടായിരുന്നു. അതൊന്നും അച്ഛനെ അറിയിച്ചിരുന്നില്ല. ഇന്ന് അമ്മ ഈ കത്ത് കാണിച്ചപ്പോള്‍ എനിക്ക് കരച്ചിലാണ് വന്നത്. നാളെ അവരുടെ ഇരുപത്തിയേഴാം വിവാഹ വാര്‍ഷികമാണ്.
ഇത്രയും നല്ല മാതാപിതാക്കളെ ലഭിച്ചതില്‍ ഞങ്ങള്‍ ഭാഗ്യവതികളാണ്. അവര്‍ നടത്തിയ വലിയ പരിശ്രമമാണ് നമ്മളെ ഇന്നത്തെ നിലയിലേയ്ക്ക് എത്തിച്ചത്. നിങ്ങള്‍ക്കൊപ്പം ഞങ്ങള്‍ എന്നുമുണ്ടാകും'', എന്ന രീതിയിലാണ് നമിത തന്റെ കുറിപ്പ് പങ്കുവെച്ചത്. കുട്ടികളായിരുന്ന കാലത്ത് നമിതയും അനുജത്തിയും വരച്ച ചിത്രങ്ങളും കത്തിലുണ്ട്.
കത്തിനെക്കുറിച്ച് നിരവധി കമന്റുകളാണ് ആരാധകര്‍ പോസ്റ്റിന് താഴെ പങ്കുവെച്ചത്. തങ്ങളില്‍ പലരുടേയും കുട്ടിക്കാലത്തെ കാര്യങ്ങളും അവര്‍ കമന്റിലൂടെ അറിയിച്ചിട്ടുണ്ട്. നൊസ്റ്റാള്‍ജിയ ഉണര്‍ത്തുന്ന പോസ്റ്റാണെന്ന് ഒരാള്‍ പോസ്റ്റിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
Content Highlights: namitha pramod,childhood,letter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..