മൈഥിലിയുടെ വിവാഹ ചിത്രങ്ങളിൽ നിന്ന് | Photo: instagram/unni p
വിവാഹം ഏതൊരു സ്ത്രീയുടേയും സ്വപ്നമാണ്. പ്രിയപ്പെട്ടൊരാള്‍ താലി ചാര്‍ത്തി ഹൃദയം പങ്കുവെയ്ക്കുമ്പോള്‍ അവളുടെ മനസ്സും സന്തോഷംകൊണ്ട് നിറയും. നടി മൈഥിലിയുടെ വിവാഹ ദിനത്തില്‍ അങ്ങനെയൊരു നിര്‍വൃതിയുടെ നിമിഷമാണ് ആരാധകര്‍ പങ്കുവെയ്ക്കുന്നത്.
ജീവിതയാത്രയില്‍ ഇനി എന്നും കൂടെയുണ്ടാകുമെന്ന് ഉറപ്പുനല്‍കി സമ്പത്ത് താലി ചാര്‍ത്തിയപ്പോള്‍ മൈഥിലിയുടെ കണ്ണുകള്‍ സന്തോഷത്താല്‍ നിറഞ്ഞു. ഇതു സത്യമാണോ എന്നു ഉള്‍ക്കൊള്ളാനാകാതെ മൈഥിലി അമ്പരന്നുനിന്നു. മൈഥിലിയുടെ ഈ ഭാവങ്ങള്‍ മനോഹരമാണെന്ന് ആരാധകര്‍ പറയുന്നു. കാണുമ്പോള്‍ സന്തോഷം തോന്നുന്നുവെന്നും മറ്റൊരു ആരാധകന് കുറിക്കുന്നു.
ഇതിന് പിന്നാലെ മൈഥിലിക്ക് ആശംസ നേര്‍ന്ന് അടുത്ത സുഹൃത്തുക്കളായ അനുമോളും സ്രിന്ദയും ഇന്‍സ്റ്റഗ്രാമില്‍ വീഡിയോ പങ്കുവെച്ചു. 'നീ വിവാഹിതയായതില്‍ വളരെ സന്തോഷം. നിങ്ങളുടെ ജീവിതം ധന്യമാകട്ടെ. ലോകത്തെ എല്ലാ സന്തോഷങ്ങള്‍ക്കും അര്ഹതപ്പെട്ടവളാണ് നീ. സന്തോഷം നിറഞ്ഞ വിവാഹാശംസകള്‍.' വീഡിയോ പങ്കുവെച്ച് അനുമോള്‍ കുറിച്ചു.
മൈഥിലിയോടൊപ്പമുള്ള മനോഹരമായൊരു ചിത്രമാണ് സ്രിന്ദ പങ്കുവെച്ചത്. ഇതിനൊപ്പം ഹാര്‍ട്ട് ഇമോജിയുമുണ്ടായിരുന്നു. ഇന്‍സ്റ്റാ സ്റ്റോറികളായി മൈഥിലിയുടെ വിവാഹദിനത്തിലെ വീഡിയോയും സ്രിന്ദ പോസ്റ്റ് ചെയ്തിട്ടുണ്ട്
ആര്‍ക്കിടെക്റ്റായ സമ്പത്തുമായുള്ള മൈഥിലിയുടെ വിവാഹം ഗുരുവായൂരില്‍വെച്ചാണ് നടന്നത്. ബ്രൈറ്റി ബാലചന്ദ്രന് എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. രഞ്ജിത്ത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയായിരുന്നു മൈഥിലിയുടെ അരങ്ങേറ്റം. തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ നായികയായി.
കേരള കഫേ, ചട്ടമ്പിനാട്, സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, നല്ലവന്‍, മാറ്റിനി, മായാമോഹിനി, നാടോടിമന്നന്, വെടിവഴിപാട്, ഞാന്‍, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. മാറ്റിനി എന്ന ചിത്രത്തിലൂടെയാണ് മൈഥിലി ഗായികയായി അരങ്ങേറ്റം കുറിച്ചത്. ചട്ടമ്പിയാണ് ഇനി മൈഥിലിയുടേതായി പുറത്തിറങ്ങാനുള്ള ചിത്രം.
Content Highlights: actress mythili marriage moments
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..