ഓണത്തിനൊപ്പം ഒരു സന്തോഷം കൂടി; അമ്മയാകാന്‍ ഒരുങ്ങി നടി മൈഥിലി


മൈഥിലി ഭർത്താവ് സമ്പത്തിനൊപ്പം | Photo: instagram/ mythili

ണാഘോഷത്തിനൊപ്പം ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവെച്ച് നടി മൈഥിലി. ഓണച്ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചപ്പോഴാണ് സന്തോഷവാര്‍ത്തയും മൈഥിലി ആരാധകരെ അറിയിച്ചത്.

'എല്ലാവര്‍ക്കും ഓണാശംസകള്‍. ഇതിനൊപ്പം ഞാന്‍ അമ്മയാകാന്‍ ഒരുങ്ങുകയാണെന്ന സന്തോഷവാര്‍ത്ത കൂടി നിങ്ങളെ അറിയിക്കുന്നു' എന്ന കുറിപ്പോടെയാണ് മൈഥിലി ചിത്രങ്ങള്‍ പങ്കുവെച്ചത്. അഹാന കൃഷ്ണ, ശ്വേത മേനോന്‍, ഉണ്ണിമായ പ്രസാദ്, അപര്‍ണ നായര്‍, ഗൗതമി നായര്‍ തുടങ്ങിയ താരങ്ങള്‍ മൈഥിലിക്ക് ആശംസ നേര്‍ന്ന് കമന്റ് ചെയ്തു.

കസവു സാരിയുടുത്ത്, മുല്ലപ്പൂ ചൂടിയ മൈഥിലി ചിത്രങ്ങളില്‍ കൂടുതല്‍ സുന്ദരിയായിട്ടുണ്ട്. ഭര്‍ത്താവ് സമ്പത്തും മൈഥിലിക്കൊപ്പമുണ്ട്. അനഘ പാലക്കരയാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്.

കഴിഞ്ഞ ഏപ്രില്‍ 28-നായിരുന്നു മൈഥിലിയുടേയും ആര്‍ക്കിടെക്റ്റായ സമ്പത്തിന്റേയും വിവാഹം. ബ്രെറ്റി ബാലചന്ദ്രന്‍ എന്നാണ് മൈഥിലിയുടെ യഥാര്‍ഥ പേര്. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.

Content Highlights: actress mythili announces pregnancy


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sitaram yechury

1 min

PFI നിരോധനം പരിഹാര മാര്‍ഗമല്ല, ആര്‍എസ്എസിനെ നിരോധിച്ചിട്ട് എന്ത് ഗുണമുണ്ടായി?- യെച്ചൂരി

Sep 28, 2022

Most Commented