.jpg?$p=8a7b7b1&f=16x10&w=856&q=0.8)
മിയ ജോർജ്ജ് ഭർത്താവിനും മകനുമൊപ്പം | Photo: fb / miya george
ജീവിതത്തില്‍ ഒരു പുതിയ യാത്രയിലാണ് നടി മിയ ജോര്‍ജ്ജ്. അമ്മയായതോടെ ജീവിതത്തലെ ഓരോ നിമിഷവും ആസ്വദിക്കുകയാണ് താരം.
കഴിഞ്ഞ ജൂലൈ ഏഴിനാണ് മിയക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. അന്നു മുതല്‍ ലൂക്കയുടെ ഓരോ വിശേഷവും ആരാധകരുമായി മിയ പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം കുഞ്ഞു ലൂക്കയുടെ മനോഹരമായ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചത് ഹൃദയസ്പര്‍ശിയായ വാക്കുകളാണ്.
'നിന്റെ സന്തോഷവും നിരുപാധികമായ സ്‌നേഹവുമാണ് എനിക്കു വേണ്ടത്. ലവ് യൂ ലൂക്കാ മൈ സണ്‍'. മിയ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. മിയയും ലൂക്കയും ചിരിച്ചിരിക്കുന്ന ചിത്രങ്ങളും ഈ കുറിപ്പിനൊപ്പമുണ്ട്.
ഇതിന് പിന്നാലെ ലൂക്കയുടെ ഒന്നാം പിറന്നാളിനോട് അനുബന്ധിച്ച് മിയ പാടിയ പാട്ട് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയാണ് ഈ പാട്ടിന് പിന്നില്‍.
ലൂക്കയ്ക്കായുള്ള ജിപിയുടെ പിറന്നാള്‍ സമ്മാനമാണിത്. സംഗീത സംവിധായകനും ഗായകനുമായ നിഖില്‍ പാട്ടിന് ഈണമൊരുക്കിയിരിക്കുന്നു. ഹൃദ്യമായ ദൃശ്യാനുഭവം സമ്മാനിക്കുന്ന പാട്ടില്‍ ലൂക്കയുടെ കുസൃതികളാണുള്ളത്.
2020 സെപ്റ്റംബര്‍ 12-നാണ് മിയയും ബിസിനസ്സുകാരനായ അശ്വിനും വിവാഹിതരായത്. 2021 ജൂലൈ ഏഴിന് മിയ ആണ്‍കുഞ്ഞിന് ജന്മം നല്‍കി. ഈ സന്തോഷവാര്‍ത്ത മിയ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചത്. ലൂക്ക ജോസഫ് ഫിലിപ്പ് എന്നാണ് മകന് പേര് നല്‍കിയിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..