മഞ്ജു വാര്യർ, ഗിരിജ മാധവൻ|photo:instagram.com/manju.warrier/
ലേഡീ സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യരുടെ അമ്മ ഗിരിജാമാധവനും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടയാളാണ്. മഞ്ജുവിന്റെ സിനിമാജീവിതത്തിലും കലാജീവിതത്തിലും മാതാപിതാക്കള്‍ വലിയ പിന്തുണയാണ് നല്‍കിയിട്ടുള്ളത്.
അമ്മയും താനും തമ്മിലുള്ള തീവ്രമായ ബന്ധത്തെക്കുറിച്ചും താരം പ്രേക്ഷകരോട് സംസാരിക്കാറുണ്ട്. തന്റെ കലാജീവിതത്തില്‍ അമ്മ വഹിച്ച പങ്കിനെക്കുറിച്ചും മഞ്ജു എടുത്തുപറയാറുണ്ട്. അമ്മയ്ക്ക് ചെറുപ്പത്തില്‍ നൃത്തം അഭ്യസിക്കാന്‍ താത്പര്യമുണ്ടായിരുന്നുവെന്നും അവര്‍ അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
ഗിരിജാമാധവന്‍ താന്‍ ആഗ്രഹിച്ചത് പോലെ മോഹിനിയാട്ടത്തില്‍ അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ഈ അടുത്ത് തന്നെയായിരുന്നു ഗിരിജ വാര്യര്‍ കഥകളിയിലും അരങ്ങേറ്റം നടത്തിയത്. ഇതിന്റെ ചിത്രവും മഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിരിന്നു.
ഇപ്പോളിതാ മഞ്ജു തന്റെ അമ്മയെക്കുറിച്ചുള്ള ഹൃദ്യമായ കുറിപ്പോടെയാണ് അമ്മ മോഹിനിയാട്ടം അവതരിപ്പിക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.
മഞ്ജുവിന്റെ വാക്കുകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.
' അമ്മേ നിങ്ങള്‍ ജീവിതത്തില്‍ ചെയ്യാനാഗ്രഹിക്കുന്ന എന്തിനും പ്രായം വെറും നമ്പറാണെന്ന് വീണ്ടും തെളിയിച്ചതിന് നന്ദി. ജീവിതത്തില്‍ 67-ാം വയസിലാണ് നിങ്ങളിത് ചെയ്തത്. എന്നെയും ചുറ്റുമുള്ള ദശലക്ഷക്കണക്കിന് സ്ത്രീകളെയും നിങ്ങള്‍ പ്രചോദിപ്പിച്ചു. ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നു, നിങ്ങളില്‍ അതിയായി അഭിമാനിക്കുന്നു'- എന്നിങ്ങനെയാണ് മഞ്ജു കുറിച്ചത്.
ആരാധകരോടൊപ്പം നിരവധി സെലിബ്രിട്ടികളും അമ്മയെ പ്രശംസിച്ചുകൊണ്ട് കമന്റുകളിട്ടിട്ടുണ്ട്.
Content Highlights: manju warrier,girijamadhavan,mohiniyattam, kadhakali, mother ,daughter
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..