എട്ടു വര്‍ഷത്തെ കാത്തിരിപ്പ്; ആദ്യത്തെ കുഞ്ഞിനെ വര്‍വേല്‍ക്കാന്‍ ഒരുങ്ങി നടി ലിന്റുവും ഭര്‍ത്താവും


1 min read
Read later
Print
Share

'വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാന്‍ വളകാപ്പിനായി ഒരുങ്ങി. ഈ ദിവസം ഇത്രയും മനോഹരമാക്കിയ എല്ലാവര്‍ക്കും നന്ദി. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കും.'-ലിന്റു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. 

ലിന്റു റോണിയും ഭർത്താവും | Photo: instagram/ lintu rony

ടെലിവിഷന്‍ പ്രേക്ഷരരുടെ പ്രിയപ്പെട്ട താരമാണ് ലിന്റു റോണി. വിവാഹം കഴിഞ്ഞതോടെ താരം ലണ്ടനിലേക്ക് താമസം മാറ്റിയിരുന്നു. അഭിനയത്തില്‍ നിന്ന് ഇടവേള എടുത്തെങ്കിലും സോഷ്യല്‍ മീഡിയ വഴി തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ആദ്യത്തെ കുഞ്ഞിനെ വരവേല്‍ക്കാനുള്ള കാത്തിരിപ്പിലാണ് ലിന്റുവും ഭര്‍ത്താവ് റോണി മാത്യുവും. വിവാഹം കഴിഞ്ഞ് എട്ടു വര്‍ഷത്തിന് ശേഷമാണ് ലിന്റു അമ്മയാകാന്‍ ഒരുങ്ങുന്നത്. പ്രഗ്നന്‍സി ടെസ്റ്റ് പോസിറ്റീവ് ആയതുമുതലുള്ള വിശേഷങ്ങള്‍ അവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്നുണ്ട്.

ഇപ്പോഴിതാ വളകാപ്പ് ചടങ്ങില്‍ നിന്നുള്ള വീഡിയോയും ചിത്രങ്ങളും ലിന്റു ആരാധകര്‍ക്കായി പോസ്റ്റ് ചെയ്തിരിക്കുകയാണ്. റോണിയുടെ പിറന്നാള്‍ ആഘോഷത്തിനൊപ്പമാണ് വളകാപ്പും നടത്തിയത്.

നീല പട്ടുസാരിയില്‍ അതിമനോഹരിയായാണ് താരം ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. ഒപ്പം സ്വര്‍ണാഭരണങ്ങളും മുല്ലപ്പൂവും അണിഞ്ഞു. നീല ഷര്‍ട്ടും മുണ്ടുമായിരുന്നു റോണിയുടെ വേഷം. 'വര്‍ഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ ഞാന്‍ വളകാപ്പിനായി ഒരുങ്ങി. ഈ ദിവസം ഇത്രയും മനോഹരമാക്കിയ എല്ലാവര്‍ക്കും നന്ദി. ജീവിതകാലം മുഴുവന്‍ ഓര്‍ത്തിരിക്കും.'-ലിന്റു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.

ഇതിനൊപ്പം ഭര്‍ത്താവിന് പിറന്നാള്‍ ആശംസകളും താരം നേര്‍ന്നു. 'എപ്പോഴും എന്നെ റാണിയെപ്പോലെ പരിഗണിക്കുന്ന അച്ചൂന് പിറന്നാള്‍ ആശംസകള്‍. എല്ലാ ദിവസവും ആഘോഷമാക്കി മാറ്റുന്നതിന് നന്ദി'-ലിന്റു കുറിച്ചു.

Content Highlights: actress lintu rony expecting first child and valakappu celebration

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
sai pallavi

1 min

സായ് പല്ലവിയുടെ രഹസ്യവിവാഹം; വൈറല്‍ ചിത്രത്തിന് പിന്നിലെ യാഥാര്‍ഥ്യം

Sep 20, 2023


navya nair

1 min

ഭര്‍ത്താവിനും മകനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ; എന്നും സന്തോഷമായിരിക്കട്ടെയെന്ന് ആരാധകര്‍

Sep 20, 2023


martha louise

1 min

മുത്തശ്ശിക്കഥയല്ല, ഇത് നടന്നത്‌;മന്ത്രവാദിയായ കാമുകനെ സ്വന്തമാക്കാന്‍ കൊട്ടാരം ഉപേക്ഷിച്ച് രാജകുമാരി

Nov 10, 2022


Most Commented