ജോമോൾ | Photo: youtube
മലയാളികളുടെ മനസില്‍ എന്നും തങ്ങിനില്‍ക്കുന്ന ഒരു മുഖമാണ് നടി ജോമോളുടേത്. എന്ന് സ്വന്തം ജാനകിക്കുട്ടിയിലൂടേയും സ്‌നേഹത്തിലൂടേയും മയില്‍പീലിക്കാവിലൂടേയും നിറത്തിലൂടേയുമെല്ലാം നമ്മുടെ ഓര്‍മത്താളുകളില്‍ എന്നും ജോമോളുണ്ടാകും.
കുടുംബജീവിതം തുടങ്ങിയതോടെ സിനിമയില്‍ നിന്ന് ഇടവേളയെടുത്ത ജോമോളിനെ പിന്നീട് നമ്മള്‍ അധികം കണ്ടിട്ടില്ല. രണ്ട് മക്കളുടെ അമ്മയായ താരം ക്യാമറയ്ക്ക് മുന്നില്‍ അധികം പ്രത്യക്ഷപ്പെടാതെ കുടുംബജീവിതം ആസ്വദിക്കുകയാണ്. ഇപ്പോഴിതാ മകളുടെ കുച്ചിപ്പുടി അരങ്ങേറ്റത്തിനായി എത്തിയ ജോമോളുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നടിയും നര്‍ത്തകിയുമായ നിരഞ്ജന അനൂപിന്റെ ശിഷ്യയാണ് ജോമോളുടെ മകള്‍ ആര്യ. കുടുംബസമേതമാണ് താരം മകളുടെ അരങ്ങേറ്റത്തിന് എത്തിയത്.
മകളുടെ അരങ്ങേറ്റ ദിവസം സ്‌റ്റേജിന് മുന്നില്‍ ഓടിനടക്കുന്ന ഒരു അമ്മയെ ആ വീഡിയോയില്‍ കാണാം. മകളുടെ അരങ്ങേറ്റം അവര്‍ അഭിമാനത്തോടെ വീക്ഷിക്കുന്നതും കാണാം. വയസ് 40 പിന്നിട്ടിട്ടും ജോമോളുടെ സൗന്ദര്യം പഴയതുപോലെയുണ്ടെന്ന് ആരാധകര്‍ പറയുന്നു. അന്നും ഇന്നും അവര്‍ക്ക് ഒരു മാറ്റവുമില്ലെന്നും ആരാധകര്‍ വീഡിയോക്ക് താഴെ കുറിച്ചു.
തന്റെ മകള്‍ക്ക് നൃത്തത്തിനോട് ഇത്രയും ഇഷ്ടമുണ്ടാകാന്‍ കാരണം നിരഞ്ജനയും അമ്മ നാരായണിയുമാണെന്ന് ജോമോള്‍ വീഡിയോയില്‍ പറയുന്നു. അമ്മയുടെ സുഹൃത്തിന്റെ മകളെ നൃത്തം പഠിപ്പിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് നിരഞ്ജനയും പറയുന്നു.
2002-ലാണ് ജോമോള്‍ വിവാഹിതയായത്. ചന്ദ്രശേഖര പിള്ളയാണ് ഭര്‍ത്താവ്. വിവാഹശേഷം അവര്‍ ഗൗരി എന്ന് പേര് മാറ്റിയിരുന്നു. ആര്യയെക്കൂടാതെ ആര്‍ജ എന്നൊരു മകള്‍ കൂടി ഇരുവര്‍ക്കുമുണ്ട്.
Content Highlights: actress jomols daughter dance debut


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..