ഗോപിക കുടുംബത്തിനൊപ്പം | Photo: facebook/ Gliny Bob
മലയാളികളുടെ പ്രിയതാരമാണ് നടി ഗോപിക. വിവാഹത്തിന് ശേഷം സിനിമയില്‍ സജീവമല്ലാതിരുന്ന താരം ഇടയ്ക്ക് ജയറാമിന്റെ നായികയായി ഭാര്യ അത്ര പോരാ എന്ന ചിത്രത്തില്‍ അഭിനയിച്ചിരുന്നു. ഇതിലെ കഥാപാത്രം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് താരം. വിവാഹശേഷം ഓസ്ട്രേലിയയില്‍ സ്ഥിരതാമസമാക്കിയ ഗോപിക വര്‍ഷങ്ങള്‍ക്കുശേഷം നാട്ടിലെത്തിയപ്പോള്‍ എടുത്ത ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുത്തത്. നാട്ടിലെ കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണിത്.
സോഷ്യല്‍ മീഡിയയില്‍ ഗോപിക സജീവമല്ലാത്തതിനാല്‍ താരത്തിന്റെ പുതിയ ചിത്രങ്ങളൊന്നും ഇതുവരെ ആരാധകര്‍ കണ്ടിട്ടില്ല. ഗോപികയുടെ സഹോദരി ഗ്ളിനി ആന്റോയാണ് ഈ ചിത്രങ്ങള്‍ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്.
കുടുംബവുമൊത്തുള്ള സന്തോഷ നിമിഷങ്ങളാണ് ചിത്രത്തിലുള്ളത്. മാതാപിതാക്കളായ ഫ്രാന്‍സിസ് ആന്റോയേയും ടെസി ആന്റോയേയും ചിത്രങ്ങളില്‍ കാണാം. ഒപ്പം ഗോപികയുടെ കുടുംബവും ഗ്ളിനിയുടെ കുടുംബവുമുണ്ട്.
മഞ്ഞ നിറത്തിലുള്ള ഡ്രസില്‍ അതീവ സുന്ദരിയാണ് താരം. ഗോപികയ്ക്ക് ഇന്നും ഒരു മാറ്റവുമില്ലെന്നും ആരാധകര്‍ ചിത്രങ്ങള്‍ക്ക് താഴെ കമന്റ് ചെയ്തിട്ടുണ്ട്.
ഡോക്ടറായ അജിലേഷ് ചാക്കോയാണ് ഗോപികയുടെ ഭര്‍ത്താവ്. 2008 ജൂലൈ 17-നായിരുന്നു ഇരുവരുടേയും വിവാഹം. ആമി, ഏദന്‍ എന്നിവരാണ് മക്കള്‍.
ഫോര്‍ ദ പീപ്പ്ള്, മായാവി തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് ഗോപിക. തമിഴിലും ഏതാനും സിനിമകളില്‍ അഭിനയിച്ചു. ഗേളി എന്നാണ് യഥാര്‍ഥ പേര്. സിനിമയിലെത്തിയപ്പോള്‍ ഗോപിക എന്ന് പേര് മാറ്റുകയായിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..