ഡിംപിൾ റോസ് മകൻ പാച്ചുവിനൊപ്പം | Photo: instagram/ dimple rose
മകന് പാച്ചുവിന്റെ ഒന്നാം പിറന്നാളിന് ഹൃദയം തൊടുന്ന വീഡിയോയുമായി സീരിയല്‍ താരം ഡിംപിള്‍ റോസ്. 'ഓര്‍ക്കാനും മറക്കാനും കഴിയാത്ത 90 ദിവസങ്ങള്‍' എന്ന തലക്കെട്ടോടെ പങ്കുവെച്ച യുട്യൂബ് വീഡിയോയില്‍ തന്റെ നഷ്ടപ്പെട്ട കുഞ്ഞിനെ ഓര്‍ക്കുകയാണ് ഡിംപിള്‍.
ഇരട്ടക്കുട്ടികളെയാണ് ഡിംപിള്‍ പ്രസവിച്ചത്. കെസ്റ്ററും പാച്ചുവെന്ന് വിളിക്കുന്ന കെന്‍ഡ്രിക്കും. എന്നാല്‍ ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ കെസ്റ്റര്‍ മരിച്ചു. പിന്നീട് പ്രാര്‍ഥനയുടേയും സങ്കടങ്ങളുടേയും കാലമായിരുന്നു. അതെല്ലാം പിന്നിട്ട് ഇപ്പോള്‍ പാച്ചു ഒന്നാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ആ സന്തോഷ ദിനത്തില്‍ പാച്ചുവിനൊപ്പം കെസ്റ്ററിന്റെ കല്ലറയിലെത്തി ഡിംപിള്‍ പൂക്കള്‍ അര്‍പ്പിച്ചു. ഇതിന്റെ വീഡിയോ യുട്യൂബില്‍ പങ്കുവെയ്ക്കുകയും ചെയ്തു.
ഗര്‍ഭകാലത്തെ കുറിച്ചും ആശുപത്രിവാസത്തെ കുറിച്ചുമെല്ലാം പറയുന്ന വീഡിയോയില്‍ തനിക്ക് ആശ്വാസമായി നിന്നവര്‍ക്ക് ഡിംപിള്‍ നന്ദി അറിയിക്കുകയും ചെയ്തു.
പൂര്‍ണ വളര്‍ച്ചയെത്തും മുമ്പാണ് ഡിംപിള്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയത്. പ്രസവ സമയത്ത് രണ്ടു കുഞ്ഞുങ്ങളും അപകടനിലയായിലായിരുന്നു. ഇതില്‍ ഒരു കുഞ്ഞ് മരിച്ചപ്പോള്‍ രണ്ടാമത്തെ കുഞ്ഞ് ഗുരുതരാവസ്ഥയില്‍ എന്‍ഐസിയുവിലായിരുന്നു. 90 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഡിംപിളിന് ഈ കുഞ്ഞിനെ താലോലിക്കാന്‍ കഴിഞ്ഞത്.
കെസ്റ്റര്‍ പാച്ചുവിലൂടെ തനിക്കൊപ്പം ജീവിക്കുന്നുവെന്ന വിശ്വാസത്തിലാണ് സങ്കടം മറയ്ക്കുന്നതെന്നും പാച്ചുവിന് കെസ്റ്ററിനെ കാണാനും അനുഭവിക്കാനും കഴിയുന്നുണ്ടെങ്കില്‍ അതില്‍ സന്തോഷിക്കുന്നുവെന്നും ഡിംപിള്‍ പറയുന്നു.
Content Highlights: actress dimple rose share a touching video on sons birthday
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..