ദീപിക പദുക്കോൺ | Photo: instagram/ deepika padukone
ബോളിവുഡിലെ താരസുന്ദരിയാണ് ദീപിക പദുക്കോണ്‍. പൊതുവേദികളില്‍ എപ്പോഴും ശ്രദ്ധ പിടിച്ചുപറ്റുന്ന താരം ഫാഷനിലും ഒരുപടി മുന്നിലാണ്. എപ്പോഴും മിനിമല്‍ മേക്കപ്പിലാണ് ദീപികയെ കാണാറുള്ളത്. ചര്‍മത്തിന്റെ തിളക്കം എപ്പോഴും അവരെ സുന്ദരിയാക്കാറുണ്ട്.
മേക്കപ്പ് കുറച്ച് ഉപയോഗിച്ചിട്ടും ഇത്തരത്തില്‍ തിളങ്ങുന്ന ചര്‍മം ഉണ്ടാകുന്നത് എങ്ങനെയാണ്? ആരാധകരുടെ ഈ ചോദ്യത്തിനുള്ള ഉത്തരം താരം തന്നെ നല്‍കി. സോഷ്യല്‍ മീഡിയയിലെ ക്വസ്റ്റിയന്‍ ആന്റ് ആന്‍സറിന്റെ ഭാഗമായാണ് ദീപിക രഹസ്യം വെളിപ്പെടുത്തിയത്.
ചര്‍മത്തിന്റെ ഏറ്റവും അടിസ്ഥാന കാര്യങ്ങള്‍ പറഞ്ഞു പഠിപ്പിച്ചു തന്നത് അമ്മ ഉജ്ജ്വല പദുക്കോണ്‍ ആണെന്ന് ദീപിക പറയുന്നു. ചര്‍മത്തില്‍ ഒരുപാട് പരീക്ഷണങ്ങള്‍ നടത്തരുതെന്നും എല്ലാം സിംപിള്‍ ആയി ചെയ്യണമെന്നും കുട്ടിക്കാലം മുതല്‍ അമ്മ തന്നെ ഉപദേശിക്കാറുണ്ടായിരുന്നെന്നും ദീപിക പറയുന്നു.
'എന്റെ ചര്‍മത്തിന്റെ പിന്നിലെ രഹസ്യം എല്ലാം ലളതിമായി ചെയ്യുക എന്നതാണ്. അമ്മ പഠിപ്പിച്ചുതന്ന മന്ത്രമാണത്. നിങ്ങളുടെ ചര്‍മത്തില്‍ കൂടുതലായി ഒന്നും ചെയ്യരുത്. മേക്കപ്പ് ഉള്‍പ്പെടെ എല്ലാം സിംപിള്‍ ആയി ചെയ്യുക.
എന്റെ യാത്രയില്‍ ഉടനീളം ചര്‍മസംരക്ഷണ ദിനചര്യയിലൂടെ ഞാന്‍ അമ്മയുടെ ഉപദേശം പിന്തുടര്‍ന്നു. ചര്‍മം വരണ്ടുപോകാതിരിക്കാന്‍ എപ്പോഴും ശ്രദ്ധിക്കും. സൂര്യപ്രകാശത്തില്‍ നിന്ന് രക്ഷ നേടാന്‍ സണ്‍ സ്‌ക്രീന്‍ ഉപയോഗിക്കും. ഇതാണ് ഞാന്‍ ചെയ്യുന്ന കാര്യങ്ങള്‍.' ദീപിക പറയുന്നു.
Content Highlights: actress deepika padukones skincare secret taught by mother ujjala


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..