ആര്യ പാർവ്വതി അമ്മയോടൊപ്പം | Photo: instagram/ arya parvathy
ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുള്ള നടിയും നര്‍ത്തകിയുമാണ് ആര്യാ പാര്‍വ്വതി. ഇന്‍സ്റ്റഗ്രാമില്‍ ആര്യ പങ്കുവെയ്ക്കുന്ന റീലുകളും ഡാന്‍സ് ഷോര്‍ട്ട് വീഡിയോകളും ശ്രദ്ധിക്കപ്പെടാറുണ്ട്. ഇപ്പോഴിതാ ജീവിതത്തിലെ ഒരു വലിയ സന്തോഷം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആര്യ.
അമ്മ ദീപ്തി ശങ്കര്‍ ഗര്‍ഭിണിയാണെന്ന സന്തോഷവാര്‍ത്തയാണ് ആര്യ പോസ്റ്റ് ചെയ്തത്. '23 വര്‍ഷത്തിന് ശേഷം എനിക്കൊരു സഹോദരിയോ സഹോദരനോ വരുന്നതിന്റെ സന്തോഷത്തിലാണ് ഞാന്‍. ഒരു അമ്മയുടേയും വല്ല്യേച്ചിയുടേയും റോള്‍ ഏറ്റെടുക്കാന്‍ തയ്യാറായിക്കഴിഞ്ഞു. വേഗം വരൂ, എന്റെ കുഞ്ഞുവാവേ...' ആര്യ കുറിപ്പില്‍ പറയുന്നു, അമ്മയുടെ നിറവയറില്‍ മുഖം ചേര്‍ത്തിക്കുന്ന ഒരു മനോഹര ചിത്രവും ആര്യ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിന് താഴെ ഇരുവര്‍ക്കും ആശംസ അറിയിച്ച് നിരവധി സെലിബ്രിറ്റികളാണ് കമന്റ് ചെയ്തത്. ഇന്ന് കണ്ട ഏറ്റവും മനോഹരമായ പോസ്റ്റ് ഇതാണെന്നും രണ്ട് പേര്‍ക്കും എല്ലാവിധ അനുഗ്രഹങ്ങളും നേരുന്നുവെന്നും ആരാധകര്‍ പ്രതികരിച്ചു. നിങ്ങളുടെ കുടുംബത്തെ ഓര്‍ത്ത് സന്തോഷവും അഭിമാനവും തോന്നുന്നു എന്നായിരുന്നു ഒരു കമന്റ്.
ചെമ്പട്ട്, ഇളയവള്‍ ഗായത്രി എന്നീ സീരിയലുകളിലൂടെ ആരാധകരുടെ മനം കവര്‍ന്ന നടിയാണ് ആര്യ. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മോഹിനിയാട്ടത്തില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ആര്യ പിന്നീട് നൃത്തത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. കാലടി ശ്രീശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്ന് മോഹിനിയാട്ടത്തില്‍ ബിരുദവും നേടി.
Content Highlights: actress arya parvathy shares happy news about mothers pregnancy


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..