ലെഹങ്ക ചോളിയും സെറ്റ്  സാരിയും;ഭര്‍ത്താവ് ആഞ്ജനേയനൊപ്പം സഹോദരന്റെ വിവാഹത്തില്‍ തിളങ്ങി അനന്യ


നടന്‍മാരായ ശശികുമാര്‍, സണ്ണി വെയ്ന്‍, നടിമാരായ സ്വാസിക, ആശ ശരത് തുടങ്ങിയ താരങ്ങള്‍ വിവാഹ റിസപ്ഷന് എത്തി

വിവാഹ റിസപ്ഷനിൽ അനന്യയും ഭർത്താവ് ആഞ്ജനേയനും | Photo: youtube

ഹോദനും നടനുമായ അര്‍ജുന്റെ ഗോപാലിന്റെ വിവാഹത്തില്‍ തിളങ്ങി നടി അനന്യ. ഭര്‍ത്താവ് ആഞ്ജനേയനോടൊപ്പം അതിസുന്ദരിയായാണ് അനന്യ വിവാഹ റിസപ്ഷനെത്തിയത്. ഓറഞ്ചും ക്രീമും നിറത്തിലുള്ള ലെഹങ്ക ചോളിയാണ് നടി ധരിച്ചിരുന്നത്. ഇതിനൊപ്പം ഹെവി കമ്മലും നെക്ക്‌ലസും താരത്തിന്റെ ഭംഗി കൂട്ടി.

കഴിഞ്ഞ ദിവസം ഗുരുവായൂരില്‍ നടന്ന വിവാഹത്തില്‍ സെറ്റ് സാരിയും നെക്ക്‌ളേസും ടെംപിള്‍ ജിമിക്കി കമ്മലും അണിഞ്ഞ് സിംപിള്‍ ആയിട്ടാണ് അനന്യ ഒരുങ്ങിയത്.



മാധവി ബാലഗോപാല്‍ ആണ് അര്‍ജുന്റെ വധു. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് ഗുരുവായൂരിലെ വിവാഹത്തില്‍ പങ്കെടുത്തത്. നടന്‍മാരായ ശശികുമാര്‍, സണ്ണി വെയ്ന്‍, നടിമാരായ സ്വാസിക, ആശ ശരത് തുടങ്ങിയ താരങ്ങള്‍ വിവാഹ റിസപ്ഷന് എത്തി.

ആസിഫ് അലി നായകനായ കുഞ്ഞെല്‍ദോ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് അര്‍ജുന്‍. ജിന്റോ എന്ന കഥാപാത്രത്തെയാണ് അര്‍ജുന്‍ അവതരിപ്പിച്ചത്. സാറാസ്, വൂള്‍ഫ്, ഒരു റൊണാള്‍ഡോ ചിത്രം എന്നിവയാണ് മറ്റു സിനിമകള്‍.

പൃഥ്വിരാജ് ചിത്രമായ ഭ്രമം, സണ്ണി വെയ്‌ന്റെ അപ്പന്‍ എന്നിവയിലാണ് അനന്യ അവസാനമായി മലയാളത്തില്‍ അഭിനയിച്ചത്. പോസിറ്റീവ് എന്ന ചിത്രത്തിലൂടെ നായികയായി മലയാളത്തില്‍ അരങ്ങേറിയ അനന്യ ശ്രദ്ധിക്കപ്പെട്ടത് തമിഴ് ചിത്രം നാടോടികളിലൂടെയാണ്. ശിക്കാറില്‍ മോഹന്‍ലാലിന്റെ മകളായി അഭിനയിച്ചു. 2012-ലായിരുന്നു അനന്യയും ആഞ്ജനേയനും തമ്മിലുള്ള വിവാഹം.


Content Highlights: actress ananya and her husband anjaneyan latest video at her brothers wedding


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented