ശ്രീവിദ്യ മുല്ലശ്ശേരിയും രാഹുൽ രാമചന്ദ്രനും | Photo: instagram/ sreevidya mullachery
സിനിമകളിലൂടേയും മിനി സ്ക്രീനുകളിലൂടേയും ശ്രദ്ധ നേടിയ നടി ശ്രീവിദ്യ മുല്ലശ്ശേരി വിവാഹിതയാകാന്‍ ഒരുങ്ങുന്നു. സംവിധായകന് രാഹുല്‍ രാമചന്ദ്രനാണ് ശ്രീവിദ്യയുടെ ജീവിത പങ്കാളിയാകുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ഈ സന്തോഷ വാര്‍ത്ത ഇരുവരും ആരാധകരുമായി പങ്കുവെച്ചു. ജനുവരി 22-നാണ് വിവാഹ നിശ്ചയം.
'ഏറെ ആവേശത്തോടെ എന്റെ നല്ല പാതിയെ ഞാന്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു. നിങ്ങളുടെ എല്ലാവരുടേയും പ്രാര്‍ഥനയും അനുഗ്രഹവും ഞങ്ങളോടൊപ്പമുണ്ടാകണം. എല്ലാ മെസ്സേജുകള്‍ക്കും നന്ദി. എല്ലാവരോടും സ്നേഹം മാത്രം.' പ്രതിശുത വരനെ പരിചയപ്പെടുത്തി ശ്രീവിദ്യ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ശ്രീവിദ്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് രാഹുലും മനോഹരമായ കുറിപ്പ് പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഒടുവില്‍ അത് സംഭവിക്കുകയാണ്. കഴിഞ്ഞ 1825 ദിവസങ്ങളായി എനിക്കൊപ്പം ഉണ്ടായിരുന്നതിന് നന്ദി. ആ ദിവസങ്ങളിലെ ഉയര്‍ച്ചകളും താഴ്ച്ചകളും തര്‍ക്കങ്ങളും അടിപിടിയുമെല്ലാം എന്റെ ഹൃദയത്തില്‍ ഭദ്രമായിരിക്കും. പ്രിയ ശീവിദ്യ, ഒരുമിച്ചുള്ള ജീവിതത്തിനായി ഞാന്‍ കാത്തിരിക്കുകയാണ്. നമ്മള് ഇതുവരെ കണ്ട എല്ല സ്ഥലങ്ങളും ഇനി കാണാനുള്ള സ്ഥലങ്ങളും സാക്ഷിയാക്കി ഞാന്‍ പറയട്ടെ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു. ഒരുപാട് ഒരുപാട്..' രാഹുല്‍ പറയുന്നു.
വരനെ പരിചയപ്പെടുത്തി തന്റെ യുട്യൂബ് ചാനലില്‍ ഒരു വീഡിയോയും ശ്രീവിദ്യ പങ്കുവെച്ചിട്ടുണ്ട്. അതില്‍ ഇരുവരും തങ്ങളുടെ ലൗ സ്റ്റോറി വളരെ രസകരമായി അവതരിപ്പിച്ചിട്ടുണ്ട്. ശ്രീവിദ്യയെ വായ് നോക്കിയതിനെ കുറിച്ചും ഫെയ്സ്ബുക്കില്‍ 'ഹായ്, ഹലോ' എന്ന് മെസ്സേജ് അയച്ചതിനെ കുറിച്ചുമെല്ലാം വീഡിയോയില്‍ രാഹുല്‍ പറയുന്നു.
ക്യാമ്പസ് ഡയറി, കുട്ടനാട് ബ്ലോഗ്, ഒരു പഴയ ബോംബ് കഥ, നൈറ്റ് ഡ്രൈവ്, സത്യം മാത്രമേ ബോധിപ്പിക്കൂ തുടങ്ങിയ ചിത്രങ്ങളിലാണ് ശ്രീവിദ്യ അഭിനയിച്ചത്. മിനി സ്ക്രീനില്‍ അവതാരകയായും റിയാലിറ്റി ഷോകളിലൂടേയും തിളങ്ങി. ജീം ബൂ ബാ എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് രാഹുല്‍ രാമചന്ദ്രന്.
Content Highlights: actor sreevidya mullachery and director rahul ramachandran love story
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..