ഇതാണോ 'ഡൗണ്‍ ടു ഏര്‍ത്ത്'; ചെളിയില്‍ കിടന്നുരുണ്ട്, മണ്ണില്‍ കുളിച്ച്‌ നടി ഷെഹ്നാസ് ഗില്‍ 


നിര്‍മാണ ജോലികള്‍ നടക്കുന്ന ഒരിടത്തെ മണ്ണില്‍ കിടന്നുരുളുകയായിരുന്നു താരം.

ഷെഹ്നാസ് ഗിൽ | Photo: Instagram/ Shehnaaz Gill

സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ആരാധകരെ കൈയിലെടുക്കാന്‍ പല തരത്തിലും പല താരങ്ങളും ശ്രമിക്കാറുണ്ട്. ഫാഷനില്‍ വ്യത്യസ്ത പരീക്ഷണങ്ങള്‍ നടത്തിയാണ് ഉര്‍ഫി ജാവേദ് ശ്രദ്ധ പിടിച്ചുപറ്റുന്നതെങ്കില്‍ അതിന്റെ വേറൊരു പതിപ്പാണ് പഞ്ചാബി താരം ഷെഹ്നാസ് ഗില്‍.

ഇത്തവണ മണ്ണില്‍ കുളിക്കുന്ന ചിത്രങ്ങളാണ് ഷെഹ്നാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്. നിര്‍മാണ ജോലികള്‍ നടക്കുന്ന ഒരിടത്തെ മണ്ണില്‍ കിടന്നുരുളുകയായിരുന്നു താരം. കാലില്‍ ചളി തേക്കുന്നതിന്റേയും മണ്ണില്‍ കിടക്കുന്നതിന്റേയുമെല്ലാം ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കറുത്ത് ടീഷര്‍ട്ടും ഷോര്‍ട്ട്‌സുമാണ് പഞ്ചാബി താരം ധരിച്ചിരിക്കുന്നത്. ചിത്രങ്ങളുടെ പശ്ചാത്തലത്തില്‍ ജെസിബിയും ലോറികളും നിര്‍മ്മാണ തൊഴിലാളികളേയും കാണാം.

'സ്പാ ടൈം, ഓഫ് റോഡിങ്' എന്നീ ക്യാപ്ഷനുകളോട് കൂടിയാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചത്. ഇതിനു താഴെ നിരവധി പേര്‍ കമന്റ് ചെയ്തിട്ടുണ്ട്. 'ലിറ്ററലി ഡൗണ്‍ റ്റു ഏര്‍ത്' എന്ന കമന്റാണ് ഇതില്‍ ഏറ്റവും രസകരം. ഒമ്പത് ലക്ഷത്തോളം ആളുകള്‍ ഈ പോസ്റ്റ് ലൈക്ക് ചെയ്തിട്ടുണ്ട്.

Content Highlights: actor shehnaaz gill takes mud bath at constructions site

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented