റഹ്‌മാനും പേരക്കുട്ടി അയാനും | Photo: instagram/ actor rahman
പേരക്കുട്ടി അയാന്‍ റഹ്‌മാന്‍ നവാബിന്റെ ആദ്യത്തെ ഫോട്ടോഷൂട്ട് വീഡിയോയുമായി നടന്‍ റഹ്‌മാന്‍. അമ്മ റുഷ്ദയുടെ മടിയില്‍ ഇരുന്ന് ക്യാമറ നോക്കി കുസൃതി കാണിക്കുന്ന അയാന്റെ വീഡിയോയാണ് റഹ്‌മാന്‍ പോസ്റ്റ് ചെയ്യത്.
ഇതിന് താഴെ നിരവധി പേര്‍ കമന്റുമായെത്തി. അയാന്‍ സൂപ്പര്‍ ക്യൂട്ട് ആണെന്നായിരുന്നു ഒരു കമന്റ്. മുത്തച്ഛന്‍ ആയാലും നിങ്ങള്‍ ഞങ്ങളുടെ പഴയ റഹ്‌മാന്‍ തന്നെയായിരിക്കും എന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
നേരത്തെ ചെറിയ പെരുന്നാള്‍ ദിനത്തിലും അയാനൊപ്പമുള്ള ചിത്രം റഹ്‌മാന്‍ പങ്കുവെച്ചിരുന്നു. 'ചില സമയത്ത് ഏറ്റവും ചെറിയ കാര്യങ്ങള്‍ നിങ്ങളുടെ ഹൃദയത്തില്‍ കൂടുതല്‍ ഇടം കണ്ടെത്തുന്നു, എന്റെ ജൂനിയറിനെ പരിചയപ്പെടൂ' എന്ന കുറിപ്പും ചിത്രത്തിനൊപ്പമുണ്ടായിരുന്നു.
2022 ഓഗസ്റ്റിലാണ് റഹ്‌മാന്റെ മകള്‍ റുഷ്ദ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഈ സന്തോഷവാര്‍ത്ത റുഷ്ദ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. 2021 ഡിസംബറിലായിരുന്നു റുഷ്ദയുടേയും കൊല്ലം സ്വദേശിയായ അല്‍ത്താഫ് നവാബിന്റേയും വിവാഹം.
റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകളും റഹ്‌മാനുണ്ട്. എ.ആര്‍ റഹ്‌മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി മെഹ്റുന്നിസയാണ് നടന്‍ റഹ്‌മാന്റെ ഭാര്യ.
Content Highlights: actor rahman shares photoshoot video of his grand son
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..