.
നടന് മിഥുന് മുരളി വിവാഹിതനായി. മോഡലും എന്‍ജീനിയറുമായ കല്യാണ മേനോനാണ് വധു. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുവാന്‍ തീരുമാനിക്കുന്നത്. ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ വെച്ച് നടന്ന ചടങ്ങ് താരനിബിഡമായിരുന്നു.
നടി മൃദുല മുരളിയുടെ സഹോദരനാണ് മിഥുന്. സഹോദരന്റെ വിവാഹച്ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി മൃദുല മുന്‍പന്തിയിലുണ്ടായിരുന്നു. മൃദുലയും സൃഹൃത്തുക്കളും ചേര്‍ന്നവതരിപ്പിച്ച ഡാന്‍സ് ചടങ്ങില്‍ പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി.
സിനിമാതാരങ്ങളായ മണിക്കുട്ടന്, അപര്‍ണ ബാലമുരളി, നമിത പ്രമോദ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. വജ്രം എന്ന സിനിമയിലൂടെ ബാലതാരമായാണ് മിഥുന് മുരളി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്.
ബഡ്ഡി, ആന മയില്‍ ഒട്ടകം, ബ്ലാക്ക് ബട്ടര്‍ഫ്ളൈ എന്നീ സിനിമകളിലും മിഥുന് അഭിനയിച്ചു. വിവാഹത്തിന് മുന്നോടിയായി നടന്ന ആഘോഷങ്ങളുടെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
മാടത്തെ കിളി മാടത്തെ കിളി എന്ന ഹിറ്റ് ഗാനത്തിലൂടെ ബാലതാരമായി തന്നെ മിഥുന് മലയാളികളുടെ മനസ് കീഴടക്കിയിരുന്നു.
Content Highlights: actor midhun murali ,mrudula muralii, kalyani menon, wedding
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..