ജുവൽ മേരിയും അച്ഛൻ സെബി ആന്റണിയും | Photo: Instagram/ Jewel Mary
കുട്ടിക്കാലത്ത് നമ്മുടെ ആഗ്രഹങ്ങളെല്ലാം നമ്മുടെ മാതാപിതാക്കള്‍ സാധിച്ചുതന്നിട്ടുണ്ടാകും. സ്‌കൂളില്‍ നിന്ന് വിനോദയാത്ര പോകാനും കൂട്ടുകാരോടൊപ്പം സിനിമ കാണാന്‍ പോകാനുമെല്ലാം അവരായിരിക്കും നമ്മളെ സഹായിച്ചിട്ടുണ്ടാകുക. എന്നാല്‍ നമ്മള്‍ വലുതായപ്പോള്‍ അച്ഛന്റേയും അമ്മയുടേയും ഏതെങ്കിലും ആഗ്രഹം നമ്മള്‍ സാധിച്ചുകൊടുത്തിട്ടുണ്ടോ? അത്തരത്തില്‍ അച്ഛന്റെ ആഗ്രഹം സാധിച്ചുകൊടുത്തിരിക്കുകയാണ് നടി ജുവല്‍ മേരി. ഇതിന്റെ വീഡിയോയും താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ജുവലിന്റെ അച്ഛന്‍ സെബി ആന്റണിയുടെ ഏറെ നാളത്തെ ആഗ്രഹമായിരുന്നു കാത് കുത്തുന്നതും ടാറ്റൂ അടിക്കുന്നതും. ആ രണ്ട് ആഗ്രഹങ്ങളും താന്‍ സാധിച്ചുകൊടുത്തെന്ന് ജുവല്‍ പറയുന്നു. അച്ഛന്റെ കാത്ത് കുത്തുന്ന വീഡിയോയും ജുവല്‍ പങ്കുവെച്ചിട്ടുണ്ട്.
'കുറെ നാളു മുന്‍പ് അപ്പന്‍ എന്നോട് പറഞ്ഞു എനിക്ക് 2 ആഗ്രഹങ്ങള്‍ ഉണ്ട് , ഒന്ന് ഒരു ടാറ്റൂ അടിക്കണം , രണ്ടാമതായി ഒരു കാത് കുത്തണം ! മറ്റുള്ളവര്‍ എന്ത് വിചാരിക്കും എന്ന പേടിക്ക്‌മേലെ ഒരിക്കല്‍ പറഞ്ഞിട്ട് പിന്നെ മിണ്ടിയിട്ട് ഇല്ല ! പക്ഷെ ഞാന്‍ മറന്നില്ല! കിട്ടിയ ചാന്‍സ്‌നു ഓരോന്ന് വീതം സാധിച്ചു കൊടുത്തു!'-ജുവല്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. നമ്മള്‍ കുട്ടികളായിരിക്കുമ്പോള്‍ മാതാപിതാക്കള്‍ നമ്മളെ നോക്കിയതുപോലെ നമ്മള്‍ വലുതാകുമ്പോള്‍ അവരേയും നോക്കണമെന്നും ജുവല്‍ പോസ്റ്റില്‍ പറയുന്നു.
ഇതിന് താഴെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ചെത്തിയത്. നടിമാരായ അനുശ്രീ, അനു മോള്‍ എന്നിവരെല്ലാം ജുവലിനെ അഭിനന്ദിച്ച് കമന്റ് ചെയ്തു. 'ഇങ്ങനെ കാര്‍ന്നോന്മാരുടെ ആഗ്രഹങ്ങള്‍ നിറവേറ്റിക്കൊടുക്കുന്ന മക്കള്‍ ഉള്ളതല്ലേ അവരുടെ ഏറ്റവും വലിയ ഭാഗ്യമെന്നും ആരാധകര്‍ കമന്റ് ചെയ്തിട്ടുണ്ട്.
റിയാലിറ്റി ഷോ അവതാരകയായി എത്തി ആരാധകരുടെ മനസില്‍ ഇടം നേടിയ നടിയാണ് ജുവല്‍ മേരി. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.
Content Highlights: actor jewel mary emotional post about father
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..