ബാലയും ഭാര്യ എലിസബത്തും | Photo: Facebook/ bala
സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃതാ സുരേഷും തമ്മിലുള്ള പ്രണയം സ്ഥിരീകരിച്ചതോടെ പ്രതികരണവുമായി നടനും അമൃതയുടെ മുന്‍ഭര്‍ത്താവുമായ ബാല. 'അതെന്റെ ലൈഫ് അല്ല, ഇതെന്റെ വൈഫാണ്' എന്നായിരുന്നു ബാലയുടെ പ്രതികരണം.
ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് താരം ആരാധകരുടെ അന്വേഷണങ്ങള്‍ക്ക് മറുപടി നല്‍കിയത്. ഭാര്യ എലിസബത്തിനൊപ്പമാണ് ബാല വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടത്.
താന്‍ പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചെന്നും പഴയ ജീവിത പങ്കാളിയുടെ തീരുമാനങ്ങളെ കുറിച്ച് അഭിപ്രായങ്ങള്‍ പറയേണ്ടതില്ലെന്നും വീഡിയോയില്‍ ബാല പറയുന്നു. അമൃതയ്ക്കും ഗോപി സുന്ദറിനും ആശംസ അറിയിക്കുകയും ചെയ്തു.
'ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവന് ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളു. ഇന്ന് രാവിലെ കുറച്ചുപേര്‍ വിളിക്കുന്നു. അതെന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാന്‍ ഇപ്പോള്‍ നന്നായി ജീവിക്കുന്നു. അവര്‍ അങ്ങനെ പോകുകയാണെങ്കില്‍ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം.' ബാല വീഡിയോയില്‍ പറയുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..