ആശിഷ് വിദ്യാർഥിയും റുപാലി ബറുവയും
പ്രശസ്ത തെന്നിന്ത്യൻ താരം ആശിഷ് വിദ്യാർഥി വിവാഹിതനായി. അസം സ്വദേശിയായ റുപാലി ബറുവയാണ് വധു. കൊൽക്കത്ത ക്ലബ്ബിൽ നടന്ന ചടങ്ങിൽ ഇരുവരുടെയും അടുത്തബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. ലളിതമായ പരമ്പരാഗത വസ്ത്രങ്ങൾ അണിഞ്ഞുള്ള ഇരുവരുടെയും വിവാഹചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ നിറയുന്നുണ്ട്.
ജീവിതത്തിന്റെ ഈ ഘട്ടത്തിൽ റുപാലിയെ വിവാഹം കഴിക്കുന്നു എന്നതിൽ പറഞ്ഞറിയിക്കാനാവാത്ത വികാരമാണുള്ളത് എന്ന് ആശിഷ് വിദ്യാർഥി പറഞ്ഞു. ഫാഷൻ സംരംഭകയായ റുപാലിയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആശിഷ് വിദ്യാർഥി പങ്കുവെക്കുകയുണ്ടായി.
അതൊരു നീണ്ട കഥയാണ്. മറ്റൊരിക്കൽ പങ്കുവെക്കാം. ഞങ്ങൾ കുറച്ചുകാലം മുമ്പ് കണ്ടുമുട്ടി, അത് മുന്നോട്ടു കൊണ്ടുപോകാമെന്ന് തീരുമാനിച്ചു. രണ്ടുപേർക്കും കുടുംബാംഗങ്ങൾ പങ്കെടുക്കുന്ന ചെറിയൊരു ചടങ്ങായി വിവാഹം നടത്താനായിരുന്നു താൽപര്യം- ഇടൈംസിന് നൽകിയ പ്രതികരണത്തിലാണ് ആശിഷ് വിദ്യാർഥി ഇക്കാര്യം പറഞ്ഞത്.
ഹിന്ദി, തെലുഗു, കന്നട, മലയാളം, ഇംഗ്ലീഷ്, മറാത്തി തുടങ്ങി നിരവധി ഭാഷകളിൽ വ്യത്യസ്തമായ ചിത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരമാണ് ആശിഷ് വിദ്യാർഥി. താരത്തിന്റെ രണ്ടാം വിവാഹമാണിത്.
Content Highlights: Actor Ashish Vidyarthi Marries Rupali Barua


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..