ആലിയ ഭട്ട് ഗുച്ചിയുടെ ഷോയിൽ | Photo: instagram/ alia bhatt
ദിവസങ്ങള്‍ക്ക് മുമ്പാണ് ബോളിവുഡ് താരം ആലിയ ഭട്ടിനെ ലോകത്തെ ഏറ്റവും മികച്ച ആഡംബര ബ്രാന്‍ഡുകളില്‍ ഒന്നായ ഗുച്ചിയുടെ ഗ്ലോബല്‍ അംബാസിഡറായി തിരഞ്ഞെടുത്തത്. ഇറ്റാലിയന്‍ ബ്രാന്‍ഡ് കൂടിയായ ഗുച്ചിയുടെ അംബാസിഡറാകുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ചരിത്ര നേട്ടവും ആലിയ സ്വന്തമാക്കിയിരുന്നു. ഇതിന് പിന്നാലെ ദക്ഷിണ കൊറിയയിലെ സിയോളില്‍ നടന്ന ഗുച്ചി ക്രൂയിസ് ഷോയിലും താരം പങ്കെടുത്തു.
ഈ ചടങ്ങില്‍ ആലിയ ഔട്ട്ഫിറ്റിനൊപ്പം ഉപയോഗിച്ച ബാഗാണ് ഇപ്പോള്‍ ഫാഷന്‍ ലോകത്തെ ചര്‍ച്ചാവിഷയം. ഗുച്ചിയുടെതന്നെ ജാക്കി 1961 ട്രാന്‍സ്പാരന്റ് ബാഗാണ് ആലിയ സ്റ്റൈല്‍ ചെയ്തത്. ബാഗ് ട്രാന്‍സ്പാരന്റ് ആയതിനാല്‍ അതിനുള്ളിലുള്ളതെല്ലാം കാണും. എന്നാല്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളില്‍ ആലിയയുടെ ബാഗ് കാലിയായിട്ടാണ് കാണുന്നത്. ഇതോടെ ആളുകള്‍ താരത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തുകയായിരുന്നു.
ബാഗില്‍ ഒന്നുമില്ലെങ്കില്‍ പിന്നെ എന്തിനാണ് അത് ചുമയ്ക്കുന്നത്, എന്തെങ്കിലും ഒരു സാധനമെങ്കിലും ആ ബാഗില്‍ വെയ്ക്കാമായിരുന്നു എന്നെല്ലാമാണ് ആളുകള്‍ പറയുന്നത്. എന്നാല്‍ ഇതിനെല്ലാം മറുപടിയുമായി താരം തന്നെ രംഗത്തെത്തി.
ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് അതിനൊപ്പം ആലിയ കുറിച്ചത് ഇങ്ങനെയാണ്. 'അതെ, ബാഗ് കാലിയായിരുന്നു'. ഗുച്ചിയുടെ മറ്റു ഗ്ലോബല്‍ അംബാസിഡര്‍മാരായ ഹോളിവുഡ് താരം ഡക്കോട്ട ജോണ്‍സണ്‍, കെ പോപ്പ് ഗ്രൂപ്പായ ന്യൂ ജീന്‍സിലെ ഹാനി, ഇംഗ്ലീഷ് ഗായകനും നടനുമായ ഹാരി സ്‌റ്റൈല്‍സ് എന്നിവരേയും ചിത്രങ്ങളില്‍ കാണാം.
കറുപ്പ് നിറത്തിലുള്ള ഷോര്‍ട്ട് ബോഡികോണ്‍ ഔട്ട്ഫിറ്റിലാണ് ആലിയ ഷോയ്ക്ക് എത്തിയത്. ഈ ഔട്ട്ഫിറ്റില്‍ മുഴുവന്‍ വൃത്താകൃതിയില്‍ സില്‍വര്‍ ത്രെഡ് വര്‍ക്ക് ചെയ്തിട്ടുണ്ട്. സ്ലീവ് ലെസ് നെക്കില്‍ ക്ലോസ്ഡ് നെക്ക് ലൈനാണ് പരീക്ഷിച്ചത്.
നേരത്തെ ലോകത്തെ ഏറ്റവും വലിയ ഫാഷന്‍ മാമാങ്കമായ മെറ്റ് ഗാലയില്‍ ആലിയ ആദ്യമായി ചുവടുവെച്ചിരുന്നു. നേപ്പാള്‍ വംശജനായ അമേരിക്കന്‍ ഡിസൈനര്‍ പ്രബല്‍ ഗുരുങ്ങ് ഡിസൈന്‍ ചെയ്ത ഗൗണിലായിരുന്നു ആലിയയുടെ അരങ്ങേറ്റം. മുംബൈയില്‍ നിന്നുള്ള അനെയ്ത ഷറഫ് അദാജാനിയായിരുന്നു സ്റ്റൈലിസ്റ്റ്.
Content Highlights: actor alia bhatt reacts to people trolling her transparent bag gucci show


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..