ശാലിനിയും അജിത്തും ദുബായിയിൽ അവധിക്കാല ആഘോഷത്തിനിടെ | Photo: instagram/ shalini ajith
ആരാധകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് അജിത്തും ശാലിനിയും. സിനിമയില്‍ സജീവമായിരുന്ന കാലത്ത് തന്നെ ഇരുവരേയും ആരാധകര്‍ നെഞ്ചിലേറ്റിയിരുന്നു. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനൊടുവിലാണ് അജിത്തും ശാലിനിയും ഒന്നിച്ചത്. അതിനുശേഷം ശാലിനി ആരാധകര്‍ക്ക് മുന്നില്‍ വിരളമായി മാത്രമാണ് പ്രത്യക്ഷപ്പെടാറുള്ളത്. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലും പോസ്റ്റുകള്‍ പങ്കുവെയ്ക്കുന്നത് കുറവാണ്.
അടുത്തിടെ ഐഎസ്എല്‍ മത്സരം കാണാന്‍ ശാലിനി മക്കള്‍ക്കൊപ്പമെത്തിയിരുന്നു. അന്ന് ബോളിവുഡ് നടന്‍ അഭിഷേക് ബച്ചന്‍ ശാലിനിയുടെ അടുത്തേക്ക് ഓടിയെത്തി വിശേഷങ്ങള്‍ ചോദിക്കുന്ന വീഡിയോ വൈറലായിരുന്നു.
ഇപ്പോഴിതാ ദുബായില്‍ അവധിക്കാല ആഘോഷത്തിനിടെ എടുത്ത ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ശാലിനി. അജിത്തിനൊപ്പം ഉല്ലാസ നൗകയില്‍ നിന്നുള്ള സ്റ്റൈലിഷ് ചിത്രങ്ങളാണ് ശാലിനി പങ്കുവെച്ചത്. പ്രണയസിനിമയിലെ നായകനേയും നായികയേയും പോലെയുണ്ട് എന്നാണ് ആരാധകര്‍ ഇതിന് താഴെ കമന്റ് ചെയ്തത്.
ഈ ഭൂമിയിലെ ഏറ്റവും മനോഹര ജോഡി, എവര്‍ഗ്രീന്‍ കപ്പിൾസ് എന്നെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്. ഇരുവരും ഇനിയും ഒരുമിച്ച് അഭിനയിക്കണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്ത തുനിവാണ് അജിത്തിന്റേതായി പുറത്തിറങ്ങിയ അവസാന ചിത്രം. മഞ്ജു വാരിയര്‍ ആയിരുന്നു ഈ ചിത്രത്തില്‍ അജിത്തിന്റെ നായിക.
Content Highlights: actor ajith and wife shalini's stylish photos from dubai vacation
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..