പ്രതീക്ഷയുടെ പെൺചിറകുകൾ


സിറാജ്‌ കാസിം

ചരിത്രത്തിലാദ്യമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകത്തിന്റെ സാരഥികളായി രണ്ടു വനിതകൾ വരുമ്പോൾ അതിനു വെറുതെ കൈയടിച്ചാൽ മാത്രം മതിയാകില്ല.

ഡോ. മരിയയും ഡോ. അനിതയും

കൊച്ചി: ഒരു പക്ഷിയെപ്പോലെയാണ് ഐ.എം.എ.യുടെ കൊച്ചി ഘടകം പുതിയ പദ്ധതികളുടെയും സ്വപ്‌നങ്ങളുടെയും ആകാശത്തേക്കു പറക്കാനൊരുങ്ങുന്നത്. ഡോ. മരിയയും ഡോ. അനിതയും ആ പക്ഷിയുടെ രണ്ടു ചിറകുകളാകുമ്പോൾ അതു പെൺകരുത്തിന്റെ പുതിയ അടയാളങ്ങളാണ്. ചരിത്രത്തിലാദ്യമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി ഘടകത്തിന്റെ സാരഥികളായി രണ്ടു വനിതകൾ വരുമ്പോൾ അതിനു വെറുതെ കൈയടിച്ചാൽ മാത്രം മതിയാകില്ല. ആതുര ശുശ്രൂഷാ രംഗത്തു കാഴ്ചവെക്കുന്ന അതുല്യമായ സേവനങ്ങൾക്കൊപ്പം സംഘടനാ രംഗത്തും മികവാർന്ന പ്രവർത്തനങ്ങൾ തന്നെയാണ് ഇരുവരുടെയും സ്വപ്നം. ഇവരെ നന്നായി അറിയാവുന്നവർ നിസ്സംശയം അതു സാക്ഷ്യപ്പെടുത്തുന്നുമുണ്ട്, ഇവർ കലക്കും!

മുംബൈയിൽ നിന്നൊരു മരിയ

മുംബൈയിൽ ജനിച്ചുവളർന്ന ഡോ. മരിയ വർഗീസ് ഇപ്പോൾ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ മെഡിക്കൽ സൂപ്രണ്ടാണ്. “ഐ.എം.എ. കൊച്ചി ഘടകത്തിന്‌ 37 വർഷത്തിനു ശേഷമാണ് ഒരു വനിതാ പ്രസിഡന്റുണ്ടാകുന്നത്. ചരിത്രത്തിലെ രണ്ടാമത്തെ വനിതാ പ്രസിഡന്റാണ് ഞാൻ എന്നത് ഏറെ അഭിമാനകരമാണ്. ആദ്യമായാണ് സംഘടനയ്ക്ക്‌ ഒരേ സമയം വനിതകളായ പ്രസിഡന്റും സെക്രട്ടറിയുമുണ്ടാകുന്നത്. ഇത് സംഘടനയിലെ 40 ശതമാനത്തോളം വരുന്ന വനിതകൾക്കെല്ലാം ആത്മവിശ്വാസവും പ്രതീക്ഷയും പകരുമെന്നാണു വിശ്വസിക്കുന്നത്. മുംബൈയിൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിച്ച ശേഷം ലുധിയാനയിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസ്. നേടിയത്. കേരളത്തിലെത്തിയ ശേഷവും മെഡിക്കൽ രംഗം എന്നും ആവേശവും പ്രതീക്ഷയും നൽകുന്ന മേഖല തന്നെയാണ്” - ഡോ. മരിയ പറഞ്ഞു.

പാട്ടുപോലൊരു അനിത

ചുണ്ടിൽ എപ്പോഴും ഒരു പാട്ടിന്റെ മധുരം സൂക്ഷിക്കുന്ന ഡോ. അനിത തിലകൻ ഇപ്പോൾ കളമശ്ശേരി മെഡിക്കൽ കോളേജിൽ പൾമനോളജി വിഭാഗം അസി. പ്രൊഫസറാണ്. “കുട്ടിക്കാലം മുതലേ ഉള്ളിലുള്ള ഒരു മോഹമായിരുന്നു ഡോക്ടറാകുക എന്നത്. ആലപ്പുഴ മെഡിക്കൽ കോളേജിലാണ് എം.ബി.ബി.എസ്. പഠിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ എം.ഡി.യും ചെയ്തു. സ്‌കൂൾ പഠനകാലത്തും ബയോളജിയോടു വലിയ താത്പര്യമായിരുന്നു. അന്നു ടീച്ചർമാരെല്ലാം വലുതാകുമ്പോൾ ഞാനൊരു ഡോക്ടറാകുമെന്നു പറയുമായിരുന്നു. ഡോക്ടർ എന്ന നിലയിലുള്ള ജോലി കഴിഞ്ഞാൽ പാട്ടും സ്പോർട്‌സും എനിക്ക്‌ ഒരുപാടിഷ്ടമാണ്. മാരത്തോൺ മത്സരങ്ങളിലെല്ലാം പതിവായി പങ്കെടുത്തിരുന്ന ഒരാളാണ് ഞാൻ” - അനിത പറഞ്ഞു.

കപ്പ് ഓഫ് ലൈഫ്

കോവിഡ് മഹാമാരിയുടെ ഈ കാലത്ത്‌ ഏറെ കാര്യങ്ങൾ ചെയ്യാനുണ്ടെന്ന വിശ്വാസത്തിലാണ് മരിയയും അനിതയും സംഘടനയുടെ സാരഥ്യത്തിലെത്തുന്നത്. “കോവിഡിന്റെ തുടക്കം മുതൽ സംഘടന പ്രതിരോധ പ്രവർത്തനങ്ങൾ ചെയ്യുന്നുണ്ട്. ഡൽഹിയിൽ ഓക്‌സിജൻ ക്ഷാമം വന്നപ്പോൾ തന്നെ നമ്മുടെ സംസ്ഥാനത്ത്‌ അതു വരാതിരിക്കാൻ വേണ്ട മുൻകരുതലുകളെടുത്തതും സംഘടനയുടെ നേതൃത്വത്തിലാണ്. വനിതകൾക്കു വേണ്ടി കൂടുതൽ കാര്യങ്ങൾ ആരോഗ്യരംഗത്തു കൊണ്ടുവരണമെന്ന്‌ ആഗ്രഹമുണ്ട്. സ്ത്രീകളുടെ ആർത്തവകാലത്ത്‌ ഉപയോഗിക്കാവുന്ന മെൻസ്ട്രൽ കപ്പുകളുടെ ഉപയോഗമാണ് ഇതിൽ പ്രധാനം. നമ്മുടെ സ്ത്രീകളിൽ കൂടുതൽ പേരും മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാൻ മടിക്കുന്നവരാണ്. കപ്പ് ഓഫ് ലൈഫ് എന്ന പേരിൽ ഇതിനായി അവബോധ പരിപാടി സംഘടന ആലോചിക്കുന്നുണ്ട്” - അനിത പറഞ്ഞു.

എന്തേ ഇത്ര വൈകിയത്

വനിതകൾ എല്ലാ രംഗത്തും കുതിപ്പ് നടത്തുമ്പോൾ നിങ്ങൾ ഇത്ര വൈകിയതെന്തേയെന്ന ചോദ്യത്തിനു മരിയയാണു മറുപടി പറഞ്ഞത്. “ഐ.എം.എ. ഒരു ടീമായാണ് എന്നും പ്രവർത്തിക്കുന്നത്. ഡോക്ടർ എന്ന ഉത്തരവാദിത്വമുള്ള ജോലിക്കൊപ്പം സംഘടനാ പ്രവർത്തനം കൂടിയാകുമ്പോൾ പല വനിതകളും മടിച്ചുനിന്നിട്ടുണ്ടാകാം. സംഘടനയുടെ വിവിധ ഉപ കമ്മിറ്റികളിലും കുറെ വനിതകളുണ്ട്. എല്ലാവരും ഒത്തുചേർന്നു സമൂഹത്തിനും സംഘടനയ്ക്കും വേണ്ടി പരമാവധി കാര്യങ്ങൾ ചെയ്യണം” - മരിയ പറയുമ്പോൾ അനിത ഒരു കാര്യം കൂടി പറഞ്ഞു: “ഈ ഭൂമിയിലേക്കു വരുന്നതിന്‌ എല്ലാവർക്കും ഓരോ കാരണമുണ്ട്. ആ കാരണം കണ്ടെത്തി നമ്മുടെ കാലശേഷവും നമ്മളെ ഓർക്കാൻ കഴിയുന്ന നല്ല അടയാളങ്ങൾ ഈ ഭൂമിയിൽ അവശേഷിപ്പിക്കണം”.

Content highlights: about two women ima presidents in kochi dr maria dr anitha

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented