നിത അംബാനി | Photo: youtube/ HerCircleOfficial
ഇത്തവണത്തെ അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ഹെര്‍ സര്‍ക്കിള്‍, എവരിബോഡി' (Her Circle, EveryBODY) പദ്ധതി അവതരിപ്പിച്ച് റിലയന്‍സ് ഫൗണ്ടേഷന്‍ സ്ഥാപകയും ചെയര്‍പേഴ്സണുമായ നിത എം അംബാനി. നിറം, പ്രായം, വലിപ്പം, മതം എന്നീ വേര്‍തിരിവുകളില്ലാതെ എല്ലാവരെയും ഒന്നായി കാണുകയെന്ന ആശയമാണ് പദ്ധതി മുന്നോട്ട് വെയ്ക്കുന്നത്. 2021-ലാണ് സ്ത്രീകളെ ഉള്‍ക്കൊള്ളുന്നതും സുരക്ഷിതവും വളര്‍ച്ച ലക്ഷ്യമിട്ടുള്ളതുമായി ഡിജിറ്റല്‍ ഇടം ഒരുക്കുകയെന്ന ലക്ഷ്യത്തോടെ നിത അംബാനി ഹേര്‍ സര്‍ക്കിളിന് തുടക്കമിട്ടത്. 31 കോടി ഉപഭോക്താകളുള്ള വലിയ ഡിജിറ്റര്‍ പ്ലാറ്റ്ഫോമാണ് ഹേര്‍ സര്‍ക്കിള്‍.
'വിവിധ തരത്തിലുള്ള ട്രോളുകള്‍ ഇന്ന് സമൂഹമാധ്യമങ്ങളില്‍ കാണാറുണ്ട്. പലരെയും തകര്‍ക്കാന്‍ പോന്നതാണ് ഇത്തരം ട്രോളുകള്‍. മനുഷ്യര്‍ എത്രത്തോളം ബുദ്ധിമുട്ടുന്നുവെന്നറിയാതെ അഭിപ്രായങ്ങള്‍ പടച്ചു വിടുകയാണ് ഒരു കൂട്ടം. യുവാക്കളെയാണ് ഇത് ഏറിയ പങ്കും ബാധിക്കുക. ഒരാളെ അവരവരായി തന്നെയിരിക്കുവാന്‍ പ്രാപ്തമാക്കുന്നതാണ് ഈ ആശയം', നിതാ അംബാനി കൂട്ടിച്ചേര്‍ത്തു.
ഹെര്‍ സര്‍ക്കിളിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് പ്രത്യേക അഭിമുഖവും നിതയുടേതായി പുറത്തു വന്നിട്ടുണ്ട്. ഹേര്‍ സര്‍ക്കിളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എല്ലാ വനിതകളോടുമുള്ള പ്രത്യേക നന്ദിയും നിതാ അംബാനി അറിയിച്ചു. കോവിഡ് ലോക്ഡൗണിനിടെയാണ് ഹേര്‍ സര്‍ക്കിള്‍ എന്ന ആശയം ഉടലെടുക്കുന്നത്. ഇന്നിപ്പോള്‍ അതിന്റെ രണ്ടാം വാര്‍ഷികവും. ഇതൊരു തുടക്കം മാത്രമാണ്, നിതാ അംബാനി പ്രതികരിച്ചു.
ഇംഗ്ലീഷ്, ഹിന്ദി എന്നിങ്ങനെ രണ്ടു ഭാഷകളില്‍ ഹേര്‍ സര്‍ക്കിള്‍ ലഭ്യമാണ്. ആരോഗ്യം, വെല്‍നെസ്സ്, വിദ്യാഭ്യാസം, സാമ്പത്തികം, ലീഡര്‍ഷിപ്പ് എന്നീ വിഷയങ്ങളില്‍ റിലയന്‍സിന്റെ വിദ്ഗധരുടെ അഭിപ്രായങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. ജോലി സംബന്ധമായ കഴിവുകളും മറ്റും വികസിപ്പിക്കാന്‍ വനിതകള്‍ക്ക് ഇത് ഉപകാരപ്പെടും. വീഡിയോ മുതല്‍ ആര്‍ട്ടിക്കിളുകള്‍ വരെ എല്ലാവര്‍ക്കും ലഭ്യമാണെങ്കിലും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് പ്ലാറ്റ്ഫോം സ്ത്രീകള്‍ക്ക് മാത്രമുള്ളതാണ്. മെഡിക്കല്‍, സാമ്പത്തിക സംബന്ധമായ ചോദ്യങ്ങള്‍ക്കും വിദ്ഗധരുടെ അഭിപ്രായം ലഭിക്കും. രജിസ്റ്റര്‍ ചെയ്ത ഉപഭോക്താക്കള്‍ക്ക് ഹേര്‍ സര്‍ക്കിള്‍ സൗജന്യമാണ്.
Content Highlights: about her circle, a initiative by reliance foundation
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..