അന്ന കാതറീനയ്ക്കൊപ്പം അഭയ ഹിരൺമയി | Photo: instagram/ abhaya hiranmayi
മുന്‍ പങ്കാളിയും സംഗീതസംവിധായകനുമായ ഗോപി സുന്ദറുമായി ബന്ധപ്പെട്ട ആരാധികയുടെ ചോദ്യത്തിന് കൃത്യമായ മറുപടി നല്കി ഗായിക അഭയ ഹിരണ്മയി. ഗായിക അന്ന കാതറീനയ്ക്കൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തപ്പോഴായിരുന്നു അഭയ ഒരു ആരാധികയില്‍ നിന്ന് ചോദ്യം നേരിട്ടത്.
ഈ കുട്ടി ഗോപിയുടെ അടുത്ത് പാടാന്‍ പോയപ്പോള്‍ കൂടെപ്പോയി വെറുതേ 12 വര്‍ഷം കളഞ്ഞില്ലേയെന്നും ജീവിതം മുഴുവന്‍ ഒരാള്‍ കൂടെക്കാണും എന്നു കരുതുന്നത് വെറുതെയാണെന്നും ആര്‍ക്കും ആരോടും ആത്മാര്‍ഥത ഇല്ലെന്നുമാണ് ആരാധിക കമന്റായി കുറിച്ചത്. ഇതിന് അതേനാണയത്തില്‍ അഭയ മറുപടി നല്‍കുകയായിരുന്നു. 'ഹഹഹ..അങ്ങനെയാണോ...!!!എന്റെ ജീവിതം ഞാന്‍ വിശദീകരിക്കണോ?' അഭയ മറുപടി നല്കി.
ഗോപി സുന്ദര്‍ സംഗീത സംവിധാനം ചെയ്ത ഉസ്താദ് ഹോട്ടലിലെ അപ്പങ്ങളെമ്പാടും എന്നു തുടങ്ങുന്ന പാട്ട് പാടിയത് അന്ന ആയിരുന്നു. അന്ന് അന്നയോടൊപ്പം അഭയ, ഗോപീസുന്ദറിനെ കാണാന്‍ പോയപ്പോഴാണ് പ്രണയം തുടങ്ങിയത് എന്ന രീതിയിലായിരുന്നു ആരാധികയുടെ ചോദ്യം.

നേരത്തെ വളര്‍ത്തുനായക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചപ്പോഴും അഭയ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ നേരിട്ടിരുന്നു. ജീവിതത്തില്‍ ഏറ്റവും വിശ്വാസയോഗ്യമായ ആളെയാണ് ഇപ്പോള്‍ ചേര്‍ത്തുപിടിച്ചിരിക്കുന്നത് എന്നെല്ലാമായിരുന്നു ഈ ചിത്രങ്ങള്‍ക്ക് ആളുകള്‍ കമന്റ് ചെയ്തത്.
ഒമ്പതുവര്‍ഷത്തെ ലിവിങ് ടുഗതറിന് ശേഷമാണ് അഭയയും ഗോപി സുന്ദറും വഴി പിരിഞ്ഞത്. തുടര്‍ന്ന് ഗായികയായ അമൃത സുരേഷുമായി താന്‍ പ്രണയത്തിലാണെന്ന് ഗോപി സുന്ദര്‍ വെളിപ്പെടുത്തിയിരുന്നു. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..