ആരാധ്യ ബച്ചൻ ഐശ്വര്യ റായിക്കും അഭിഷേക് ബച്ചനുമൊപ്പം | Photo: Instagram/ aishwaryaraibachchan
ബച്ചന്‍ കുടുംബത്തിലെ പൊന്നോമനയാണ് ആരാധ്യ. ആരാധകര്‍ക്കും ഏറെ പ്രിയപ്പെട്ടവള്‍. 2011 നവംബര്‍ 16-നാണ് ഐശ്വര്യ റായ് ബച്ചന്‍ ആരാധ്യക്ക് ജന്മം നല്‍കിയത്. അന്ന് മുതല്‍ കുഞ്ഞുതാരത്തിന് പിന്നാലെയാണ് ആരാധകര്‍. ആരാധ്യയുടെ ഓരോ നിമിഷവും അവര്‍ ആഘോഷമാക്കി.
സ്‌കൂളിലെ നൃത്ത പരിപാടിയുടെ വീഡിയോയും കുടുംബ വിവാഹങ്ങളില്‍ നിന്നുള്ള വീഡിയോയും സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പങ്കുവെച്ചു. എന്നാല്‍ ഇത്തവണ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ നിന്നുള്ള ആരാധ്യയുടെ വീഡിയോയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.
ഐശ്വര്യക്കും അഭിഷേക് ബച്ചനുമൊപ്പമാണ് ആരാധ്യ കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് വിമാനം കയറിയത്. പത്തു വയസ്സുകാരിയായ ആരാധ്യ അമ്മയുടെ തോളൊപ്പമെത്തിയിരിക്കുന്നുവെന്നും സുന്ദരിയാണെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. അമ്മയ്‌ക്കൊപ്പം ഫോട്ടോ എടുക്കാന്‍ തിരക്കു കൂട്ടുന്ന ആരാധകര്‍ക്കായി ആരാധ്യ മാറികൊടുക്കുന്നതും വീഡിയോയില്‍ കാണാം. ചെറുചിരിയോടെ താരപുത്രി ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.
എന്നാല്‍ ഇതിനൊപ്പം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്ന മറ്റൊരു കാര്യമുണ്ട്. ആരാധ്യയുടെ ബാഗിന്റെ വിലയാണത്. മഞ്ഞയും ചാരനിറവും ചേര്‍ന്ന ഈ കുഞ്ഞുബാഗിന്റെ വില 1,28,160 രൂപയാണ്. ഈ ബാക്ക്പാക്കില്‍ മഞ്ഞ നിറത്തില്‍ നക്ഷത്രങ്ങളും പ്രിന്റ് ചെയ്തിട്ടുണ്ട്.
മെയ് 17 മുതല്‍ 28 വരെ നടക്കുന്ന കാന്‍ ഫിലിം ഫെസ്റ്റിവലില്‍ ദീപിക പദുക്കോണ്‍, ഹിന ഖാന്‍, പൂജാ ഹെഗ്‌ഡെ, അദിതി റാവു ഹൈദരി, നയന്‍താര എന്നിവരടക്കം നിരവധി ഇന്ത്യന്‍ താരങ്ങള്‍ പങ്കെടുക്കും. ദീപിക പദുക്കോണ്‍ ഇത്തവണ ജൂറിയിലും ഇടം നേടിയിട്ടുണ്ട്.
Content Highlights: Aaradhya Bachchan Stylishly Carries A Gucci Backpack Worth Rs. 1.28 Lakhs For Cannes Film Festival
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..