ആലിയ കശ്യപും ഷെയ്‌നും | Photo: instagram/ Aaliyah Kashyap
പ്രണയത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി സംവിധായകന്‍ അനുരാഗ് കശ്യപിന്റെ മകളായ ആലിയ കശ്യപും കാമുകനായ ഷെയ്ന്‍ ഗ്രിഗോയിറും. ഷെയ്‌നിനൊപ്പമുള്ള മനോഹര ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ആലിയ കുറിച്ചത് ഇങ്ങനെയാണ്..'എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ രണ്ടു വര്‍ഷങ്ങള്‍. എന്റെ പ്രിയപ്പെട്ട കൂട്ടുകാരനും ഹൃദയവും നീയാണ്. എന്റെ പ്രിയപ്പെട്ടവന് പ്രണയ വാര്‍ഷികാശംസകള്‍'.
ഞാന്‍ എന്നും നിന്നെ സ്‌നേഹിക്കുന്നു എന്നാണ് ഈ കുറിപ്പിന് ഷെയ്ന്‍ മറുപടി നല്‍കിയത്. കാമുകനൊപ്പമുള്ള രസകരമായ നിമിഷങ്ങളുടെ ചിത്രവും വീഡിയോയും ആലിയ കുറിപ്പിനൊപ്പം പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഇതിന് പിന്നാലെ ആലിയയോടുള്ള സ്‌നേഹം പറഞ്ഞ് ഷെയ്‌നും ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചു. 'എന്റെ ജീവിതത്തില്‍ ഞാന്‍ സ്‌നേഹം എന്നു വിളിക്കുന്ന പ്രിയപ്പെട്ട മാലാഖയ്ക്ക് പ്രണയ വാര്‍ഷികാശംസകള്‍. നീയാണ് എന്റെ പ്രിയപ്പെട്ട കൂട്ടുകാരി. എന്നെ ഞാനായി നിലനിര്‍ത്തുന്നതിലും എന്റെ വളര്‍ച്ചയില്‍ കൈപിടിക്കുന്നതിലും ഓരോ ദിവസവും എന്റെ സന്തോഷമാകുന്നതിലും ഒരുപാട് നന്ദിയുണ്ട്. ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു. നിന്റെ വിരലില്‍ മോതിരം അണിയുന്ന ദിവസത്തിനായി കാത്തിരിക്കുന്നു'. നീണ്ട കുറിപ്പിലൂടെ ഷെയ്ന്‍ തന്റെ പ്രണയത്തിന്റെ ആഴം പറയുന്നു. ഇതു വായിച്ചിട്ട് സന്തോഷത്താല്‍ കണ്ണു നിറയുന്നു എന്നായിരുന്നു ഈ കുറിപ്പിന് ആലിയയുടെ മറുപടി.
ഒരു ഡേറ്റിങ് ആപ്പിലൂടേയാണ് ഷെയ്‌നും ആലിയയും പരിചയപ്പെടുന്നത്. തുടര്‍ന്ന് രണ്ടു മാസത്തോളം ഇരുവരും സംസാരിച്ചു. അതിനുശേഷമായിരുന്നു ആദ്യ കൂടിക്കാഴ്ച്ച. അന്നത്തെ അനുഭവം ആലിയ പിന്നീട് പങ്കുവെച്ചിരുന്നു. 'അന്ന് ഷെയ്‌നിന്റെ ചുംബനത്തിനായി ഞാന്‍ കാത്തിരുന്നു. പക്ഷേ ഷെയ്ന്‍ അതിന് ഒരുങ്ങിയില്ല. എനിക്ക് അത് ഇഷ്ടപ്പെടുമോ എന്നായിരുന്നു അവന്റെ ആശങ്ക. പക്ഷേ എനിക്കു പിടിച്ചുനില്‍ക്കാനായില്ല. സംസാരിക്കുന്നതിനിടയില്‍ ഞാന്‍ പെട്ടെന്ന് അവനെ ചുംബിച്ചു. ആ ചുംബനം അത്ര സുഖകരമല്ലായിരുന്നു.' ആലിയ തന്റെ ഒരു വ്‌ളോഗില്‍ പറയുന്നു.
Content Highlights: aaliyah kashyap celebrates togetherness with boyfriend shane gregoire
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..