.
വ്യായാമത്തിന് ജീവിതത്തിലുള്ള പ്രാധാന്യം എത്രത്തോളമെന്ന് നമുക്കെല്ലാവര്‍ക്കുമറിയാം. ശരീരസൗന്ദര്യത്തിനൊപ്പം ആരോഗ്യപ്രശ്നങ്ങള്‍ നിയന്ത്രിക്കുന്നതിനും അത്യന്താപേക്ഷിതമാണ് വ്യായാമം. ജിമ്മില്‍ പോകാന്‍ പൊതുവേ നമ്മള് ടീഷര്‍ട്ടും ഷോര്‍ട്സും ട്രാക്ക് പാന്റുമൊക്കെയാണ് ധരിക്കുന്നത്. സാരിയോ പാവാടയോ പോലുള്ള വസ്ത്രങ്ങള്‍ ജിമ്മിലണിയുന്നത് ഭൂരിഭാഗം പേര്‍ക്കും അത്ര സ്വീകാര്യമായ കാര്യമല്ല.
വ്യായാമം ചെയ്യാന്‍ ഇത്തരം വസ്ത്രങ്ങള്‍ അനുയോജ്യമല്ലെന്നാണ് നമ്മുടെ ധാരണ. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സാരിയണിഞ്ഞാണ് യുവതി ജിമ്മിലെത്തിയിരിക്കുന്നത്.
സാരിയുടുത്തു കൊണ്ടാണ് യുവതി ഹെവി വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത്. വ്യായാമത്തിനിടയില്‍ ഒരു ബുദ്ധിമുട്ടും സാരി കൊണ്ട് അവര്‍ക്കുണ്ടാകുന്നില്ല. അവര്‍ ഭാരമെടുക്കുകയും പലതരം മെഷീനുകളില്‍ വ്യായാമം ചെയ്യുകയും ചെയ്യുന്നുണ്ട്.
സാരിയണിഞ്ഞ് കൊണ്ട് ചെയ്യാന്‍ കഴിയുമെന്ന് നമ്മള് ചിന്തിക്കാത്ത വര്‍ക്കൗട്ടുകളും അവര്‍ ചെയ്യുന്നുണ്ട്. അനായാസത്തോടെ ചാടുകയും ഭാരമുള്ള ടയര്‍ എടുത്തുപൊക്കുകയുമെല്ലാം യുവതി ചെയ്യുന്നത് വീഡിയോയില്‍ കാണാം.
ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിക്കുന്ന വീഡിയോയ്ക്ക് താഴെ നിരവധി കമന്റുകളുമെത്തിയിട്ടുണ്ട്. പ്രചോദനം തോന്നിപ്പിക്കുന്ന വീഡിയോയാണിതെന്ന് കമന്റ് വന്നിട്ടുണ്ട്. സത്രീകള്‍ക്ക് പ്രചോദനം നല്കുന്ന
വീഡിയോയെന്നും കമന്റുണ്ട്. അതേസമയം സാരിയില്‍ ഇത്തരത്തിലുള്ള വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് പല അപകടങ്ങളും വരുത്തിവയ്ക്കുമെന്നും ചിലര്‍ ഓര്‍മ്മിപ്പിക്കുന്നുമുണ്ട്.
Content Highlights: A Woman Working Out At Gym In Saree ,workout video, saree,gym
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..