പിറന്നാള്‍ ആഘോഷത്തിന് നൃത്തം ചെയ്യുന്നതിനിടെ തറ തകര്‍ന്ന് മാലിന്യക്കുഴിയിലേക്ക്; വൈറല്‍ വീഡിയോ


വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം | Photo: twitter/ @charlesokah

പ്രതീക്ഷിതമായി സംഭവിക്കുന്ന അപകടങ്ങളുടെ പല വീഡിയോകളും നമ്മള്‍ സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. എന്തു ചെയ്യണമെന്ന് അറിയാതെ നമ്മള്‍ പകച്ചുപോകുന്ന സമയമാണത് അത്. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ ട്വിറ്ററില്‍ ട്രെന്‍ഡിങ്ങാകുന്നത്.

ബ്രസീലിലെ അലഗോയ്ന്‍ഹാസില്‍ നിന്നുള്ളതാണ് ഈ വീഡിയോ. ഒരു പിറന്നാള്‍ ആഘോഷത്തിനിടെ അപ്രതീക്ഷിതമായി സംഭവിച്ച അപകടമാണ് ഈ വീഡിയോയിലുള്ളത്. ഒരു സംഘം സ്ത്രീകള്‍ നൃത്തം ചെയ്യുന്നതിനിടെ തറ പൊളിഞ്ഞ് കുഴിയിലേക്ക് വീഴുന്നതാണ് വീഡിയോയിലുള്ളത്.



വീടിന് മുറ്റത്തുവെച്ചായിരുന്നു ആഘോഷം. ഇതിനിടെ വട്ടത്തില്‍ ചേര്‍ന്നുനിന്ന് നൃത്തം ചെയ്യുകയായിരുന്നു ഒരു സംഘം സ്ത്രീകള്‍. വൃത്താകൃതിയില്‍ പരസ്പരം ചേര്‍ത്തുപിടിച്ച് ചാടിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍. ഇതിനിടെ ഇവരുടെ ഭാരം താങ്ങാനാകാതെ തറ വൃത്താകൃതിയില്‍ തകര്‍ന്ന് ഇവരെല്ലാം താഴേക്ക് പതിക്കുകയായിരുന്നു. ഇതുകണ്ട് ചുറ്റുമുള്ള ആളുകള്‍ ആര്‍ത്തുവിളിക്കുന്നതും വീഡിയോയില്‍ കാണാം.

മാലിന്യം ഒഴുകിപ്പോകുന്ന കുഴിയിലേക്കാണ് ഇവര്‍ വീണത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlights: a shocking video showing a group of women falling into a sinkhole during their dance at a party

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented