മകളെ കോളേജില്‍ വിടാനെത്തി; റിക്ഷയിലിരുന്ന് കരഞ്ഞ് അച്ഛന്‍


വൈറൽ വീഡിയോയിൽ നിന്നുള്ള രംഗം/ പ്രേക്ഷ മോഹിൽ | Photo: instagram/ preksha

ച്ഛനും മകളും തമ്മിലുള്ള ആത്മബന്ധം ആഴമേറിയതാണ്. ഭൂരിഭാഗം പെണ്‍കുട്ടികളുടേയും ജീവിതത്തിലെ ആദ്യത്തെ ഹീറോയും അച്ഛനായിരിക്കും. ഈ മാനസിക അടുപ്പം പലപ്പോഴും ഇരുവരേയും സങ്കടെപ്പെടുത്തുകയും ചെയ്യും. മകള്‍ക്ക് ഒരു ചെറിയ മുറിവ് പറ്റിയാലോ മകളെ ഒന്ന് പിരിഞ്ഞിരിക്കേണ്ടി വന്നാലോ ആ അച്ഛന്റെ കണ്ണുകള്‍ നനയും. അത്തരത്തില്‍ വൈകാരിക നിമിഷങ്ങള്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

മകളെ പുതിയ കോളേജില്‍ കൊണ്ടുവിടാന്‍ വരുന്ന ഒരു അച്ഛന്റെ സങ്കടമാണ് ഈ വീഡിയോയിലുള്ളത്. പ്രേക്ഷ മോഹില്‍ എന്ന പെണ്‍കുട്ടിയാണ് ഈ ഹൃദയസ്പര്‍ശിയായ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.ഡല്‍ഹി സര്‍വകലാശാലയില്‍ പ്രേക്ഷയുടെ ആദ്യ ദിവസമായിരുന്നു അന്ന്. പ്രേക്ഷയും അച്ഛനും സ്വപ്‌നം ഒരുപോലെ സ്വപ്നം കണ്ട ദിവസം. അഡ്മിഷന്‍ പൂര്‍ത്തിയായ ശേഷം അച്ഛനും അമ്മയും പ്രേക്ഷയും ക്യാംപസ് ചുറ്റിക്കാണാന്‍ ഇറങ്ങി. റിക്ഷയിലായിരുന്നു കറക്കം. ഇതിനിടയില്‍ മകളുടെ നേട്ടമോര്‍ത്തും മകളെ പിരിഞ്ഞിരിക്കേണ്ട കാര്യമോര്‍ത്തും അച്ഛന്‍ കരയുകയായിരുന്നു. അദ്ദേഹത്തിന്റെ മനസ് മനസിലാക്കിയിട്ടെന്നപോലെ പ്രേക്ഷയുടെ അമ്മ അച്ഛനെ ചേര്‍ത്തുപിടിക്കുന്നതും വീഡിയോയില്‍ കാണാം.

ഈ ലക്ഷ്യം നേടിയെടുക്കാനായി താന്‍ നടത്തിയ കഠിനാധ്വാനവും ത്യാഗങ്ങളുമെല്ലാം എത്രത്തോളം വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ നിമിഷം എന്നാണ് വീഡിയോ പങ്കുവെച്ച് പ്രേക്ഷ കുറിച്ചത്. അച്ഛന്റേയും അമ്മയുടേയും സന്തോഷം കാണാന്‍ എന്തു ചെയ്യാനും താന്‍ തയ്യാറാണെന്നും അവര്‍ കുറിപ്പില്‍ കൂട്ടിച്ചേര്‍ക്കുന്നു.

12 ലക്ഷം ആളുകളാണ് ഈ വീഡിയോ കണ്ടത്. പത്ത് ലക്ഷത്തിലധികം ആളുകള്‍ ലൈക്കും ചെയ്തു. സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ കമന്റുമായെത്തി. ഹൃദയം തുറന്നുള്ള ഈ സ്‌നേഹം കണ്ട് സന്തോഷം തോന്നിയെന്നും ഇന്‍സ്റ്റഗ്രാമിലെ മികച്ച വീഡിയോ എന്നുമെല്ലാം ആളുകള്‍ കമന്റ് ചെയ്തിട്ടുണ്ട്.


Content Highlights: a man tearing up while dropping his daughter off at college is too emotional viral video

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented