വരന്റെ കുടുംബം നല്‍കിയത് 10,000 രൂപയുടെ ലെഹങ്ക; വിവാഹത്തില്‍ നിന്ന് പിന്മാറി വധു


പ്രതീകാത്മക ചിത്രം | Photo: Getty Images

രന്റെ കുടുംബം നല്‍കിയ വിവാഹ വസ്ത്രം ഇഷ്ടമാകാത്തതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. ഉത്തരാഖണ്ഡിലെ ഹല്‍ധ്വനിയിലാണ് സംഭവം. വരന്റെ കുടുംബം നല്‍കിയ ലെഹങ്ക വില കുറഞ്ഞതും ഗുണമേന്മയില്ലാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വധു വിവാഹത്തിന് തയ്യാറാകാതിരുന്നത്.

വിവാഹ വസ്ത്രമായി 10,000 രൂപയുടെ ലെഹങ്കയാണ് വരന്റെ അച്ഛന്‍ യുവതിക്ക് നല്‍കിയതെന്നും ഇത് ഇഷ്ടപ്പെടാതിരുന്ന യുവതി വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് വരന്റെ കുടുംബത്തെ അറിയിക്കുകയായിരുന്നെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോട്ടില്‍ പറയുന്നു.



ഈ വര്‍ഷം ജൂണിലായിരുന്നു വിവാഹനിശ്ചയം. നവംബര്‍ അഞ്ചിനായിരുന്നു വിവാഹം നടക്കേണ്ടിയിരുന്നത്. എന്നാല്‍ ഇതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.

തുടര്‍ന്ന് ഇരുകുടുംബങ്ങളും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. പോലീസ് പ്രശ്‌നത്തില്‍ ഇടപെട്ടു. ഇവരെ സമാധാനിപ്പിച്ച് തിരിച്ചയക്കുകയും ചെയ്തു. എന്നാല്‍ ക്ഷണക്കത്ത് ഉള്‍പ്പെടെ വിവാഹത്തിനുള്ള ഒരുക്ക
ങ്ങളെല്ലാം പൂര്‍ത്തിയാക്കിയതിനാല്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വരന്റെ കുടുംബം വീണ്ടും പോലീസ് സ്‌റ്റേഷനിലെത്തി. തുടര്‍ന്ന് ചര്‍ച്ച നടത്തുകയും വധുവിന്റെ കുടുംബം നഷ്ടപരിഹാരം നല്‍കിയെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോട്ടില്‍ പറയുന്നു.

Content Highlights: a bride cancelled her wedding after the groom's family sent her a cheap lehenga


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022

Most Commented