ഫ്രാൻ ഗോൾഡ്മാൻ, Photo: AP
അമേരിക്കയിലെ സിയാറ്റലില്‍ തണുപ്പുകാറ്റിനെപ്പോലും വകവയ്ക്കാതെ ആറ് മൈല്‍ (9.5 കിലോമീറ്റര്‍) നടന്ന് കൊറോണ വാക്‌സിന്‍ സ്വീകരിക്കാനെത്തിയ തൊണ്ണൂറുകാരിയാണ് ഇപ്പോള്‍ താരം. കൊറോണയ്‌ക്കെതിരെ പോരാടുന്ന മുന്‍നിര പോരാളികള്‍ക്കും പ്രായമായവരുമാണ് വാക്‌സിന്‍ സ്വീകരിക്കേണ്ടവരുടെ പട്ടികയില്‍ മുന്നിലുള്ളവര്‍. അങ്ങനെയാണ് ആദ്യ ലിസ്റ്റില്‍ തന്നെയുള്ള ഫ്രാന്‍ ഗോള്‍ഡ്മാന്‍ എന്ന മുത്തശ്ശി വാക്‌സിന്‍ സ്വീകരിക്കാന്‍ ഇത്രയും സാഹസികമായി എത്തിയത്.
സിയാറ്റില്‍ ടൈംസാണ് ഈ സംഭവം ലോകത്തെ അറിയിച്ചത്. ' എല്ലാ ദിവസവും രാവിലെയും ഉച്ചയ്ക്കുമെല്ലാം വാക്‌സിനെടുക്കാനുള്ള അപ്പോയിന്റ്‌മെന്റ് ലഭിക്കാന്‍ വേണ്ടി ഞാന്‍ വിളിക്കാറുണ്ടായിരുന്നു. രാത്രി ഓണ്‍ലൈനായും ശ്രമിക്കും.' ഗോള്‍ഡ്മാന്‍ പറയുന്നു. ഒടുവില്‍ ഞായറാഴ്ച രാവിലെയാണ് ഗോള്‍ഡമാന് അപ്പോയിന്റ്‌മെന്റ് ലഭിച്ചത്. എന്നാല്‍ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഈ പ്രദേശത്ത് കനത്ത മഞ്ഞുവീഴ്ചയും തണുപ്പുകാറ്റും അനുഭവപ്പെട്ടിരുന്നു.
ഇതിനെയൊന്നും വകവയ്ക്കാതെയാണ് ഗോള്‍ഡമാന്‍ വാക്‌സിനേഷന്‍ സെന്ററിലേക്ക് നടന്നത്. മഞ്ഞില്‍ നിന്ന് സംരക്ഷണം നല്‍കുന്ന കോട്ടിനുള്ളില്‍ ചെറിയ കൈയുള്ള ഷര്‍ട്ടാണ് ഗോള്‍ഡ്മാന്‍ അണിഞ്ഞത്. വാക്‌സിന്‍ തരാനായി കൈയില്‍ ഇഞ്ചക്ഷന്‍ എടുക്കാനുള്ള എളുപ്പത്തിനായിരുന്നു അത്.
കാലില്‍ സ്‌നോബൂട്ടും കൈയില്‍ ഊന്ന് വടിയുമായി മഞ്ഞിലൂടെ നടക്കുക അത്ര എളുപ്പമായിരുന്നില്ലെന്നും അവര്‍ പറയുന്നു. വാക്‌സിന്‍ നല്‍കാനുള്ള അപ്പോയിന്റ്‌മെന്റിന് അഞ്ച് മിനിട്ട് താമസിച്ചാണ് ഗോള്‍ഡ്മാന്‍ എത്തിയത്. ഇത്രദൂരം നടന്ന് എത്തേണ്ടേ.
Content Highlights: 90-Year-Old Woman Walks Through Six Miles of Snow to Get corona Vaccine
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..