നഗ്‌നനായി ഉലാത്താന്‍ ഒരു ഉദ്യാനം വേണം, വാടക പ്രശ്നമല്ല; വ്യത്യസ്തമായ ജീവിതരീതിയുമായി വൃദ്ധന്‍


സ്റ്റ്യുവർട്ട് ഹയ്‌വുഡ് | Photo: BPM media

വശ്യങ്ങള്‍ക്കനുസരിച്ച് പലതും നമ്മള്‍ വാടകയ്ക്കെടുക്കാറുണ്ട്. വീട്, ഭൂമി, കെട്ടിടം തുടങ്ങി പലതും. എന്നാല്‍ നഗ്‌നനായി നടക്കാന്‍ ഒരു ഉദ്യാനം വാടകയ്ക്കു കിട്ടുമോ എന്നന്വേഷിക്കുന്ന 89-കാരന്റെ വാര്‍ത്തയാണിപ്പോള്‍ കൗതുകമുണര്‍ത്തുന്നത്. ഇംഗ്ലണ്ടിലെ സൗത്ത് ഡര്‍ബിഷയറിലെ സ്റ്റ്യുവര്‍ട്ട് ഹയ്‌വുഡ്് എന്ന വൃദ്ധനാണ് വിചിത്ര ആവശ്യവുമായി രംഗത്തുവന്നത്.

എല്ലാ ആഴ്ചയും കുറച്ച് മണിക്കൂറുകള്‍ ഉദ്യാനത്തിലൂടെ പൂര്‍ണ നഗ്‌നനായി നടക്കുക എന്നത് സ്റ്റ്യുവര്‍ട്ട് ഹയ്‌വുഡിന്റെ പതിവാണ്. 2008-ല്‍ തുടങ്ങിയ ഈ ശീലം 14 വര്‍ഷമായി തുടര്‍ന്നുവരുന്നു. എന്നാല്‍ നിലവില്‍ ഇദ്ദേഹം നഗ്നനായി നടക്കുന്ന ഉദ്യാനത്തിന് ചുറ്റും വീടുകള്‍ ഉയര്‍ന്നു. ഇതോടെയാണ് ഒറ്റപ്പെട്ടു കിടക്കുന്ന ഏതെങ്കിലും സ്ഥലം വാടകയ്ക്ക് കിട്ടുമോ എന്ന് അന്വേഷിക്കാന്‍ തുടങ്ങിയത്.2008-ല്‍ ഒരു ക്ലാസില്‍ പങ്കെടുത്തതില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് സ്റ്റ്യുവര്‍ട്ട് നഗ്‌നനായി നടക്കാന്‍ തുടങ്ങിയത്. ഇദ്ദേഹത്തെക്കൂടാതെ ആ ക്ലാസില്‍ പങ്കെടുത്ത വേറെയും ആളുകള്‍ ഇതേ രീതി പിന്തുടരുന്നുണ്ട്. സ്റ്റ്യുവര്‍ട്ടിന് എല്ലാ പിന്തുണയുമായി ഭാര്യയും കൂടെയുണ്ട്.

നഗ്നനരായി നടക്കാനുള്ള ഒരു റിസോര്‍ട്ടും ഇവര്‍ക്കുണ്ട്. എന്നാല്‍ അത് വീട്ടില്‍ നിന്ന് കുറച്ചധികം ദൂരെയാണ്. സ്ഥിരമായി അവിടെപ്പോയി നഗ്നതാ ക്യാമ്പില്‍ പങ്കെടുക്കുക എന്നത് ഇപ്പോള്‍ പ്രയാസമുള്ള കാര്യമാണ്. വീട്ടിലെ പൂന്തോട്ടത്തിനു സമീപം നടപ്പാതയായതിനാലും ചുറ്റുവട്ടത്ത് നിരവധി വീടുകള്‍ ഉയര്‍ന്നതിനാലും അവിടെയും വസ്ത്രമഴിച്ചിട്ട് നടക്കാന്‍ വയ്യാത്ത സ്ഥിതിയാണ്. ഈ സാഹചര്യത്തിലാണ് ആള്‍പ്പാര്‍പ്പില്ലാത്ത ഒരു പൂന്തോട്ടം വാടകയ്ക്കു തേടുന്നത്. നല്ല വാടക തരുമെന്നാണ് ഇദ്ദേഹം പറയുന്നത്. കൂടാതെ പൂന്തോട്ടം പരിപാലിക്കുന്നത് സംബന്ധിച്ച അറിവുകളും നല്‍കുമെന്ന് ഇദ്ദേഹം പറയുന്നു.

തന്നെപ്പോലെ നഗ്‌നത പ്രദര്‍ശിപ്പിച്ച് നടക്കാന്‍ എല്ലാവരോടും ഉപദേശിക്കുകയാണ് ്സ്റ്റ്യുവര്‍ട്ട്്. 'വസ്ത്രമഴിക്കുമ്പോള്‍ എനിക്ക് എന്തെന്നില്ലാത്ത ഉന്മേഷം കിട്ടും. സ്വതന്ത്രമായ ഒരവസ്ഥയാണത്. വസ്ത്രമഴിച്ചു നില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് ഒരിക്കലും പ്രായമായതായി തോന്നില്ല. സ്വന്തം ശരീരത്തെക്കുറിച്ച് ഒരിക്കലും ലജ്ജിക്കേണ്ട കാര്യമില്ല'-സ്റ്റ്യുവര്‍ട്ട് പറയുന്നു.

Content Highlights: 86- year old man looking to rent a garden to strip naked


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented