photo:instagram.com/thebadimummy/
ജീവിച്ചിരിക്കുമ്പോള്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നതൊക്കെ എത്ര വൈകിയാലും സാക്ഷാത്ക്കരിക്കണം. അതൊരു പ്രിയപ്പെട്ട ഭക്ഷണോ സാഹസികമായ യാത്ര അങ്ങനെ എന്തുതന്നെയാകട്ടെ, അവ പ്രായത്തെക്കരുതി ചെയ്യാതിരിക്കരുത്. അതുപോലെ എണ്‍പത്തിമൂന്ന് വയസുകാരി മുത്തശിയുടെ ഒരു യാത്രയാണ് ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.
ആകാന്‍ഷ പരേഷര്‍ എന്ന യുവതിയാണ് തന്റെ മുത്തശിയുടെ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ബഡി മമ്മിയെന്ന പേരില്‍ ഇന്‍സ്റ്റഗ്രാമില്‍ പേജുണ്ടാക്കി ആകാന്‍ഷയാണ് മുത്തശിയുടെ വീഡിയോകള്‍ പങ്കുവെയ്ക്കുന്നത്.
ആകാന്‍ഷയുടെ കല്യാണത്തിന് പങ്കെടുക്കാനായി സ്വന്തം നാട്ടില്‍ നിന്ന് വിമാനത്തില്‍ പുറപ്പെടുന്ന മുത്തശിയുടെ വീഡിയോയാണ് ഇതില്‍ ആദ്യം പങ്കുവച്ചിരിക്കുന്നത്. ജീവിതത്തില്‍ ആദ്യത്തെ വിമാനയാത്രയാണ് മുത്തശിയുടേത്. അതിന്റെ കൗതുകവും സന്തോഷവുമെല്ലാം അവരുടെ മുഖത്ത് കാണാം.
എല്ലാവരോടും യാത്ര പറഞ്ഞ്, വാക്കറും പിടിച്ച് പതിയെ നടക്കുന്ന മുത്തശിയെയാണ് വീഡിയോയുടെ ആദ്യം കാണുന്നത്. ശേഷം പിന്നെ കയ്യില്‍ ബോര്‍ഡിംഗ് പാസും പിടിച്ച് വിമാനത്തിലിരിക്കുകയാണ് മുത്തശി.
മുഖത്തെ ചിരിയും ആഹ്ളാദവുമെല്ലാം തികച്ചും നിഷ്കളങ്കമാണ്. വിമാനമിറങ്ങിയ ശേഷം കാറില്‍ കിടന്നുറങ്ങിക്കൊണ്ട് പോകുന്ന അമ്മൂമ്മയെയും വീഡിയോയില്‍ കാണാം. ഈ വീഡിയോ വൈറലായതോടെ ആകാന്‍ഷ മുത്തശ്ശിയുടെ കൂടുതല്‍ വീഡിയോകള്‍ പങ്കുവെയ്ക്കുന്നുണ്ട്.
വിവാഹത്തിനുള്ള വിവിധ തയ്യാറെടുപ്പുകള്‍, വിവാഹത്തിന് പാടുന്ന പാട്ട്, ചെറുമകളെ വാത്സല്യപൂര്‍വം കൊഞ്ചിക്കുന്നത്, സെല്‍ഫ് കെയര്‍ ടിപ്സ് എന്നിങ്ങനെ ബഡി മമ്മിയുടെ രസകരമായ വീഡിയോകള്‍ക്കെല്ലാം ഇപ്പോള്‍ നിരവധി ആരാധകരാണുളളത്.
Content Highlights: old Woman ,First Flight,lifestory, dreams
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..