പ്രായവ്യത്യാസമൊന്നും ഒന്നുമല്ല; 18-കാരിയെ പ്രണയിച്ച് വിവാഹം ചെയ്ത് 78-കാരന്‍


ഹലീമയ്ക്ക് 15 വയസുള്ളപ്പോഴാണ് റാഷെദുമായി പ്രണയത്തിലാകുന്നത്

വിവാഹാഘോഷത്തിൽ നിന്നുള്ള ചിത്രങ്ങൾ | Photo: ViralPress

പ്രണയത്തിന് കണ്ണും മൂക്കും ഇല്ലെന്ന് പണ്ടേ പറയുന്ന കാര്യമാണ്. എന്നാല്‍ ഇതിന് പ്രായവ്യത്യാസമില്ലെന്നും തെളിയിച്ചിരിക്കുകയാണ് ഫിലിപ്പീന്‍സിലെ ഒരു കാമുകനും കാമുകിയും.

മൂന്നു വര്‍ഷം നീണ്ട പ്രണയത്തിന് ശേഷം വിവാഹിതരായ ഇവരുടെ പ്രായവ്യത്യാസം കേട്ടാല്‍ ആരും അമ്പരന്നുപോകും. 78 വയസാണ് വരനായ റാഷെദ് മംഗകോപ്പിന്റെ പ്രായം. വധുവായ ഹലീമ അബ്ദുള്ളയ്തക്ക് 18 വയസും.



ഹലീമയ്ക്ക് 15 വയസുള്ളപ്പോഴാണ് റാഷെദുമായി പ്രണയത്തിലാകുന്നത്. കഗയാന്‍ പ്രവിശ്യയിലെ ഒരു അത്താഴ വിരുന്നില്‍വെച്ചാണ് ഇരുവരും ആദ്യമായി കണ്ടുമുട്ടുന്നത്. സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വളരുകയായിരുന്നു.

'വരന്‍ എന്റെ പിതാവിന്റെ സഹോദരനാണ്. വധുവിന്റെ അച്ഛന്‍ എന്റെ അമ്മാവനുവേണ്ടി ജോലി ചെയ്യുന്നയാളും. അങ്ങനെയാണ് അത്താഴവിരുന്നില്‍ വെച്ച് ഇരുവരും കണ്ടുമുട്ടുന്നത്.'-റാഷെദിന്റെ മരുമകനായ ബെന്‍ വ്യക്തമാക്കുന്നു.

വിവാഹത്തിന് ശേഷം റാഷെദും ഹലീമയും കാര്‍മെന്‍ ടൗണിലെ പുതിയ വീട്ടില്‍ താമസം തുടങ്ങി. 60 വയസിന്റെ പ്രായവ്യത്യാസമുണ്ടെങ്കിലും അത് വിവാഹത്തിന് തടസമായിരുന്നില്ല. ഇരുവരും തമ്മിലുള്ള ഇഷ്ടമാണ് വലുതെന്നും അതിനാല്‍ വിവാഹത്തിന് സമ്മതിക്കുകയായിരുന്നെന്നും ഹലീമയുടെ കുടുംബാംഗങ്ങള്‍ പറയുന്നു.


Content Highlights: 78 year old man marries 18 year old girl​​ purely out of love


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented