.
വിവാഹമോചനവും പുനര്‍വിവാഹവുമെല്ലാം സര്‍വ്വസാധാരണമാകുമ്പോഴും സമൂഹത്തില്‍ പലരും അതിനെ അംഗികരീക്കുന്നില്ല. അതില്‍ ചിലര്‍ സമൂഹത്തെ പേടിച്ച് ജീവികകാലം മുഴുവന്‍ ഒറ്റയ്ക്ക് കഴിയാനും തീരുമാനിയ്ക്കും.
സമൂഹത്തെ വെല്ലുവിളിച്ചുകൊണ്ടുള്ള പല വിവാഹകകഥകളും നാം കേട്ടിട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊരു പുനര്‍വിവാഹത്തിന്റെ കഥ കേള്‍ക്കുന്നത് ആദ്യമായിരിക്കും. മരിച്ചു പോയ മകന്റെ ഭാര്യയെ വിവാഹം കഴിച്ചാണ് 70 വയസുകാരനായ കൈലാസ് യാദവ് വാര്‍ത്തയില്‍ നിറയുന്നത്.
28 വയസുകാരിയായ പൂജയെയാണ് കൈലാസ് രഹസ്യമായി വിവാഹം കഴിച്ചത്. വിവാഹത്തിന്റെ ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് ഈ വാര്‍ത്ത വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ ബഡ്ഗല്‍ഗഞ്ചിലാണ് സംഭവം നടക്കുന്നത്. കൈലാസിന്റെ ഭാര്യ മരിച്ചിട്ട് 12 വര്‍ഷങ്ങള്‍ കഴിഞ്ഞു.
ഇയാളുടെ മൂന്നാമത്തെ മകന്റെ ഭാര്യയായിരുന്നു പൂജ. മകന്റെ മരണശേഷം പൂജയെ വേറെ വിവാഹം കഴിപ്പിച്ചു. എന്നാല്‍ ആ ബന്ധത്തില്‍ അസ്വാരാസ്യങ്ങള്‍ വന്നതോടെയാണ് പൂജ ആദ്യ ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങിയെത്തുന്നത്.
പിന്നീടാണ് പൂജയെ വിവാഹം ചെയ്യാന്‍ കൈലാസ് തീരുമാനിക്കുന്നത്. പൂജയുടെ പൂര്‍ണസമ്മതത്തോടെയാണ് വിവാഹമെന്ന് കൈലാസ് പറയുന്നു. എന്നാല്‍ ബന്ധുക്കളെയറിയിക്കാതെ രഹസ്യമായാണ് വിവാഹം നടത്തിയത്. ചിത്രങ്ങള്‍ പുറത്തുവന്നതോടെയാണ് പുറംലോകം വിവരമറിയുന്നത്. ആര്‍ക്കും പരാതിയില്ലാത്തതിനാല്‍ പോലീസും വിഷയത്തില്‍ ഇടപെട്ടില്ല.
Content Highlights: Gorakhpur Man Marries Daughter In Law,GOrakhpur News,wedding
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..