മണിക്കൂറില്‍ 23 തവണ ബംജീ ജംപ് ചെയ്ത് ലോക റെക്കോര്‍ഡ് സ്വന്തമാക്കി 50കാരി


വിമാനങ്ങളില്‍ നിന്നും പാലങ്ങളില്‍ നിന്നും ചാടുന്നത് ഏറെ ഇഷ്ടപ്പെട്ടിരുന്ന 50 കാരിയായ ലിന്‍ഡ പോര്‍ട്ട്ഗീറ്റര്‍, തന്റെ കോച്ച് യൂജിന്‍ എലോഫിന്റെ ചിട്ടയായ പരിശീലനം നേടിയാണ് റെക്കോര്‍ഡ് കരസ്ഥമാക്കിയത്.

. (Photo: guinness world records.com)

50 വയസ്സ് കഴിഞ്ഞാല്‍ ഒരു ചെറിയ കുഴി ചാടി കടക്കാന്‍ പോലും ഭയക്കുന്നവരാണ് ഏറെയും, എന്നാല്‍ സൗത്താഫ്രിക്കന്‍ സ്വദേശിനിയായ ലിന്‍ഡ പോര്‍ട്ട്ഗീറ്റര്‍ന് അങ്ങനെയല്ല. മണിക്കൂറില്‍ 23 തവണ ബംജീ ജംപിങ് ചെയ്ത് ലോക റെക്കോര്‍ഡ് തിരുത്തിയിരിക്കയാണ് അവര്‍.

ദക്ഷിണാഫ്രിക്കയിലെ ഏറ്റവും ഉയരം കൂടിയ ബ്ലൂക്രാന്‍സ് പാലത്തില്‍ നിന്ന് ചാടിയാണ് ലോക റെക്കോര്‍ഡ് തിരുത്തിയത്. ആദ്യത്തെ റെക്കോര്‍ഡ് സൗത്താഫ്രിക്കന്‍ സ്വദേശിയായ വെറോണിക്ക ഡീന്‍ന്റേതാണ്, 19 തവണ.



''ഭയത്തെ അതിജീവിക്കാനും ആത്മവിശ്വാസം കൈവരിക്കാനും ഏറ്റവും നല്ല മാര്‍ഗമാണ് ബംജീ ജംപിങ്, എന്നില്‍ ഭയമുണ്ടാക്കുന്ന എന്തെങ്കിലും പതിവായി ചെയ്യണമെന്ന് ഞാന്‍ തീരുമാനിച്ചു'-' റെക്കോര്‍ഡ് നേടിയ വേളയില്‍ ലിന്‍ഡയുടെ വാക്കുകള്‍.

കോച്ച് യൂജിന്‍ എലോഫിന്റെ ചിട്ടയായും കൃത്യമായുമുള്ള പരിശീലനമാണ് ലിന്‍ഡയുടെ ഫിറ്റ്‌നസ് ലെവല്‍ ഉയര്‍ത്തിയത്.

ഒരു യഥാര്‍ഥ റെക്കോര്‍ഡ് ബ്രേക്കിംഗ് ആയിരുന്നു ഇത്. ഈ റെക്കോര്‍ഡ് തിരുത്തുക ശ്രമകരമായ ഒന്നാണ്. മനസ്സ് ഉറപ്പിച്ച് തീരുമാനിച്ചാല്‍ അസാധ്യമായത് ഒന്നുമില്ല. വളരെ മനോഹരമായ ഒരു ലോക റെക്കോര്‍ഡ്.- ഒഫീഷ്യല്‍ ഗിന്നസ് വേള്‍ഡ് അഡ്ജുഡിക്കേറ്റര്‍ സോഫിയ ഗ്രീനേക്കര്‍ ലിൻഡയുടെ നേട്ടത്തെക്കുറിച്ച് സൈറ്റിൽ കുറിച്ചതിങ്ങനെ.

Content Highlights: 50 year old women become world record holder for bungee jumping


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


ഡോ. ജോസ് സെബാസ്റ്റിയന്‍

8 min

സര്‍ക്കാര്‍ ജോലി 15 വര്‍ഷമാക്കണം,സാര്‍വത്രിക പെന്‍ഷന്‍ നല്‍കണം-ജോസ് സെബാസ്റ്റിയന്‍ | അഭിമുഖം

Dec 5, 2022

Most Commented